Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 10:17 AM GMT Updated On
date_range 17 Aug 2017 10:17 AM GMTസ്വാതന്ത്ര്യ ദിനാഘോഷം
text_fieldsbookmark_border
പയ്യന്നൂർ: കൈതപ്രം പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷവും എന്‍ഡോവ്മെൻറ് വിതരണവും നടത്തി. മാതമംഗലം ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര് പി.ടി. ബാലകൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ രത്നമണി തെക്കില്ലത്ത് എ പ്ലസ് ജേതാക്കള്‍ക്കുള്ള എന്‍ഡോവ്മെൻറ് വിതരണം ചെയ്തു. സംസ്ഥാനതല ന്യൂമാറ്റ്സ് അഭിരുചി മത്സര വിജയി ടി.കെ. നന്ദനയെയും അനുമോദിച്ചു. എ.വി. ഉണ്ണികൃഷ്ണൻ സ്വാതന്ത്ര്യദിന സന്ദേശം നല്കി. എം. ശിവശങ്കരന് അധ്യക്ഷത വഹിച്ചു. വി. നാരായണന് നമ്പൂതിരി, എം.പി. ദാമോദരൻ, ഗോപിക, നവ്യ എന്നിവര്‍ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് രാവിലെ പതാക വന്ദനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story