Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാഴപ്പഴം വില...

വാഴപ്പഴം വില കുതിക്കുന്നു

text_fields
bookmark_border
കണ്ണൂർ: നേന്ത്ര ഉൾെപ്പടെയുള്ള വാഴപ്പഴങ്ങൾക്ക് വില കുത്തനെ ഉയർന്നു. ചില്ലറ മാർക്കറ്റിൽ ഒരാഴ്ചക്കിടെ 20 രൂപയാണ് നേന്ത്രപ്പഴത്തിന് വർധിച്ചത്. തമിഴ്നാട്ടിൽ വാഴകൃഷി കുറഞ്ഞതും കേരളത്തിലേക്കുള്ള വരവ് ഗണ്യമായി താഴ്ന്നതുമാണ് വില വർധിക്കാനിടയായത്. ഒാണം അടുക്കുന്നതോെട വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. നേന്ത്രപ്പഴത്തിന് കിലോവിന് 76 രൂപയാണ് കണ്ണൂരിൽ തിങ്കളാഴ്ചത്തെ ചില്ലറ വില. തലശ്ശേരിയിൽ 72ഉം. ഒരാഴ്ച മുമ്പുവരെ ഇത് 50----60 രൂപ വരെയായിരുന്നു. നേന്ത്രക്ക് പുറമെ അടക്കൻ, പൂവൻ, കദളി, മൈസൂർ, റോബസ്റ്റ്, മണ്ണൻ തുടങ്ങിയ പഴങ്ങൾക്കും വില കൂടിയിട്ടുണ്ട്. കൂത്തുപറമ്പ്്, കേളകം, കോളയാട്, ഇരിട്ടി, വയനാട് ഭാഗങ്ങളിൽ നിന്നുള്ള പഴങ്ങളാണ് തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് മാർക്കറ്റുകളിൽ ഇപ്പോൾ സുലഭമായിട്ടുള്ളത്. പൊതുവേ തമിഴ്നാട്ടിൽ നിന്നുള്ള പഴങ്ങേളക്കാൾ വില കൂടുതലാണ് നാടൻ പഴങ്ങൾക്ക്. ഇവക്കാണ് ആവശ്യക്കാരേറെയും. തമിഴ്നാട്ടിലെ മേട്ടുപ്പാളയം, തൃശ്ശിനാപ്പള്ളി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലെ മാർക്കറ്റുകളിൽ ലോഡുകണക്കിന് പഴങ്ങളെത്തുന്നത്. ബേക്കറിക്കാർക്കും ഹോട്ടലുകൾ ഉൾപ്പെടെയുള്ളവർക്കും ആശ്രയമായിരുന്നു ഇത്. തമിഴ്നാട്ടിൽ നിന്നുള്ള ലോഡ് കുറഞ്ഞതോടെ ഹോട്ടലുകളിൽ പഴംപൊരിക്കും ഉന്നക്കായക്കും കായ്പോളക്കും ബേക്കറികളിൽ വറുത്ത കായക്കും ശർക്കര ഉപ്പേരിക്കും മറ്റും വില വർധിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അടക്കൻ-90, പൂവൻ-90, മൈസൂർ-50, റോബസ്റ്റ്- 40, മണ്ണൻ-50, ചുവന്ന കദളി-80 എന്നിങ്ങനെയാണ് കണ്ണൂരിലെ മറ്റ് പഴങ്ങളുടെ കിലോ വില. തലശ്ശേരിയിലും തളിപ്പറമ്പിലും താരതമ്യേന വില അൽപം കുറവുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story