Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 2:47 PM IST Updated On
date_range 14 Aug 2017 2:47 PM ISTഇതരസംസ്ഥാന തൊഴിലാളിയുടെ ദുരൂഹമരണം: പൊലീസ് സർജൻ പരിശോധന നടത്തും
text_fieldsbookmark_border
കാസർകോട്: ഇതരസംസ്ഥാന തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ തെളിവെടുപ്പിനായി പൊലീസ് സർജൻ പരിശോധനക്കെത്തും. മൃതദേഹം കാണപ്പെട്ട െചർക്കളയിൽ തിങ്കളാഴ്ചയാണ് പരിശോധനക്കെത്തുക. ചെർക്കളയിലെ വാടകമുറിയിൽ താമസിച്ചിരുന്ന കർണാടക ബാഗൽകോട്ട് സ്വദേശി വൈരപ്പയുടെ മകൻ രംഗപ്പയുടെ (35) മരണം സംബന്ധിച്ച തെളിവുകൾ ശേഖരിക്കുന്നതിനാണ് സർജൻ എത്തുന്നത്. ആഗസ്റ്റ് ഒമ്പതിനാണ് ചെര്‍ക്കള ടൗണിന് സമീപത്തെ പറമ്പില്‍ രംഗപ്പയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടത്. വാരിയെല്ലുകൾ തകര്‍ന്ന് ആന്തരാവയവങ്ങൾക്ക് ക്ഷതമേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിൽ കണ്ടെത്തിയിരുന്നു. മൃതദേഹത്തിനടുത്ത് വെട്ടുകല്ലുകളും ഉണ്ടായിരുന്നു. വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്തിെൻറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. രംഗപ്പക്കൊപ്പം താമസിച്ചിരുന്ന നാലുപേരെ പൊലീസ് സംശയിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിക്കുന്ന കാസര്‍കോട് നഗരസഭയിലെ സാമൂഹിക സുരക്ഷാവിഭാഗത്തിെൻറ വളൻറിയറായിരുന്നു മരിച്ച രംഗപ്പ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story