Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 9:08 AM GMT Updated On
date_range 2017-08-14T14:38:59+05:30ഒാണം ൈകത്തറിമേള തുടങ്ങി
text_fieldsകണ്ണൂർ: ഓണം കൈത്തറി വസ്ത്രപ്രദർശന വിപണനമേളക്ക് കലക്ടറേറ്റ് മൈതാനിയിൽ തുടക്കം. മേള തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂരിെൻറ ആത്മാവാണ് കൈത്തറിയെന്നും അത് മുന്നോട്ടുവെക്കുന്ന സംസ്കാരത്തെ ഒരനുഷ്ഠാനം കണക്കെ ജീവിതത്തിെൻറ ഭാഗമാക്കാൻ എല്ലാവരും തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. പി.കെ. ശ്രീമതി എം.പി അധ്യക്ഷത വഹിച്ചു. മേളയിലെ ആദ്യവിൽപന ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് കൗൺസിലർ ലിഷ ദീപക്കിന് നൽകി നിർവഹിച്ചു. കണ്ണൂർ കൈത്തറിയുടെ കാൻലൂം ലോഗോ ജില്ല കലക്ടർ മിർ മുഹമ്മദലി പ്രകാശനം ചെയ്തു. കൈത്തറിവസ്ത്രങ്ങളുടെ ഓൺലൈൻ വിൽപനയുടെ സർട്ടിഫിക്കറ്റ് വിതരണം കണ്ണൂർ കാൻവീവ് ചെയർമാൻ കെ.പി. സഹദേവൻ നിർവഹിച്ചു. കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടർ കെ. സുധീർ റിപ്പോർട്ട് അവതരിപ്പിച്ചു. അരക്കൻ ബാലൻ, സി. രാജൻ, കെ. ചന്ദ്രൻ, കുടുവൻ പത്മനാഭൻ, കെ. സുരേന്ദ്രൻ, താവം ബാലകൃഷ്ണൻ, പി. ബാലൻ, ജോസഫ് പൈക്കട എന്നിവർ സംസാരിച്ചു. ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ.ടി. അബ്ദുൽ മജീദ് സ്വാഗതവും കെ.വി. സന്തോഷ്കുമാർ നന്ദിയും പറഞ്ഞു. െസപ്റ്റംബർ മൂന്നുവരെ നടക്കുന്ന മേളയിൽ 82 സ്റ്റാളുകളിലായി കണ്ണൂരിനു പുറേമ, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽനിന്നുള്ള പ്രമുഖ കൈത്തറിസംഘങ്ങളുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിൽപനക്കെത്തിച്ചിട്ടുണ്ട്. കൈത്തറിസംഘങ്ങൾക്ക് പുറേമ ഹാൻഡക്സ്, ഹാൻവീവ്, കയർ, ദിനേശ് തുടങ്ങി സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാറും കൈത്തറി ടെക്സ്റ്റൈൽസ് വകുപ്പും സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ല വ്യവസായകേന്ദ്രം, കണ്ണൂർ കൈത്തറി വികസനസമിതി എന്നിവ സംയുക്തമായാണ് ജില്ലയിൽ മേള സംഘടിപ്പിക്കുന്നത്. 20 ശതമാനം റിബേറ്റോടെ ഉൽപന്നങ്ങൾ ലഭ്യമാക്കുന്നമേളയിൽ എട്ടു കോടി രൂപയുടെ വിൽപനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
Next Story