Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 9:27 AM GMT Updated On
date_range 2017-08-13T14:57:00+05:30അക്രമരാഷ്്ട്രീയം: സി.പി.എം ഇരട്ടത്താപ്പ് അനുവദിക്കില്ല -^ശോഭാ സുരേന്ദ്രൻ
text_fieldsഅക്രമരാഷ്്ട്രീയം: സി.പി.എം ഇരട്ടത്താപ്പ് അനുവദിക്കില്ല --ശോഭാ സുരേന്ദ്രൻ മാഹി: സമവായചർച്ച ഒരുഭാഗത്തും വെട്ടുകത്തിരാഷ്ട്രീയം മറുഭാഗത്തുമായുള്ള സി.പി.എമ്മിെൻറ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. മാഹി നഗരസഭ മൈതാനിയിൽ പുതുച്ചേരിയിലെ മൂന്ന് ബി.ജെ..പി അംഗങ്ങളായ നോമിനേറ്റഡ് എം.എൽ.എമാർക്ക് നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അറവുമാടുകളെപ്പൊലെ കഴുത്ത് വെച്ചുകൊടുക്കാൻ ബി.ജെ.പി പ്രവർത്തകർ തയാറല്ല. മാർക്സിസ്റ്റ് പാർട്ടിക്കുവേണ്ടി മാത്രം ഭരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി മാഹി മേഖലാ കമ്മിറ്റി നടത്തിയ പരിപാടിയിൽ പ്രസിഡൻറ് സത്യൻ കുനിയിൽ അധ്യക്ഷത വഹിച്ചു. നോമിനേറ്റഡ് എം.എൽ.എമാരായ വി. സ്വാമിനാഥൻ, എസ്. ശെൽവ ഗണപതി, ടി.ആർ. ശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രവി ചന്ദ്രൻ, തങ്ക വിക്രമൻ, വി.പി. സുരേന്ദ്രൻ, ബദറുദ്ദീൻ, പി. ദാമോദരൻ, കെ.പി. മനോജ് എന്നിവർ സംസാരിച്ചു.
Next Story