Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 9:23 AM GMT Updated On
date_range 13 Aug 2017 9:23 AM GMTവനിതാ ലീഗ് പ്രവർത്തകർക്ക് സ്വീകരണം
text_fieldsbookmark_border
കണ്ണൂർ: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്നു വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് ജില്ല വനിതാ ലീഗ് സംഘടിപ്പിച്ച സ്വീകരണസമ്മേളനം ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുല്‍കരീം ചേലേരി ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ല പ്രസിഡൻറ് രോഷ്നി ഖാലിദ് അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അന്‍സാരി തില്ലങ്കേരി, റംലത്ത് ചെങ്ങളായി, നദീറ പാപ്പിനിശ്ശേരി, മൈമൂനത്ത് ചപ്പാരപ്പടവ്, സി.എച്ച്. ഖൈറുന്നിസ, ജുബൈരിയ, താഹിറ പാമ്പുരുത്തി, ഫാത്തിമ ഇരിക്കൂർ, മുബീന ഷാഹിദ്, നജ്മ, കെ. ഖൈറുന്നിസ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാജിത സ്വാഗതവും ട്രഷറര്‍ സക്കീന തെക്കയില്‍ നന്ദിയും പറഞ്ഞു. ഫോട്ടോ ഉണ്ട് അടിക്കുറിപ്പ്: മട്ടന്നൂര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് ജില്ല വനിതാ ലീഗ് സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ ജില്ല മുസ്ലിം ലീഗ് ജന. സെക്രട്ടറി അഡ്വ. അബ്ദുല്‍കരീം ചേലേരി ഉപഹാരം നല്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story