Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 9:56 AM GMT Updated On
date_range 2017-08-12T15:26:59+05:30കണ്ണൂർ സർവകലാശാലാ യൂനിയൻ എസ്.എഫ്.െഎക്ക്
text_fieldsകണ്ണൂര്‍: 19ാം തവണയും . പോള്‍ചെയ്ത 104 വോട്ടില്‍ 83 വോട്ടുകള്‍ നേടിയാണ് എസ്.എഫ്.ഐ വിജയിച്ചത്. ചെയര്‍മാനായി എസ്.എഫ്.ഐ കണ്ണൂര്‍ ജില്ല ജോയൻറ് സെക്രട്ടറിയും മാങ്ങാട്ടുപറമ്പ് കാമ്പസിലെ ജേണലിസം വിദ്യാര്‍ഥിയുമായ സി.പി. ഷിജു തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി എസ്.എഫ്.ഐ കാസര്‍കോട് ജില്ല ജോയൻറ് സെക്രട്ടറിയും ഡോ. പി.കെ. രാജന്‍ മെമ്മോറിയല്‍ കാമ്പസിലെ എം.ബി.എ വിദ്യാര്‍ഥിയുമായ ശ്രീജിത്ത് രവീന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാനായി എസ്.എഫ്.ഐ പേരാവൂര്‍ ഏരിയ സെക്രട്ടറിയും ഇരിട്ടി ഐ.എച്ച്.ആര്‍.ഡി കോളജിലെ വിദ്യാര്‍ഥിയുമായ എ.എസ്. അമല്‍, വൈസ് ചെയര്‍പേഴ്സനായി എസ്.എഫ്.ഐ പിണറായി ഏരിയ ജോയൻറ് സെക്രട്ടറിയും ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിയുമായ കെ. അനുശ്രീ എന്നിവരെ തെരഞ്ഞെടുത്തു. ജോയൻറ് സെക്രട്ടറിയായി എസ്.എഫ്.ഐ കാസര്‍കോട് ജില്ല കമ്മിറ്റി അംഗവും സെൻറ് പയസ് കോളജ് വിദ്യാര്‍ഥിയുമായ ബിബിന്‍രാജ്, കണ്ണൂര്‍ എക്സിക്യൂട്ടിവിലേക്ക് പെരിങ്ങോം ഏരിയ ജോയൻറ് സെക്രട്ടറിയും പയ്യന്നൂര്‍ കോളജ് വിദ്യാര്‍ഥിയുമായ പി. അശ്വതി, കാസര്‍കോട് ജില്ല എക്സിക്യൂട്ടിവിലേക്ക് നീലേശ്വരം ഏരിയ വൈസ് പ്രസിഡൻറും മടിക്കൈ മോഡല്‍ ഐ.എച്ച്.ആര്‍.ഡി വിദ്യാര്‍ഥിയുമായ ടി. ഐശ്വര്യ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട്, വയനാട് ജില്ലകളില്‍നിന്നായി 119 കൗണ്‍സിലര്‍മാരാണ് ഉള്ളത്. വയനാട് ജില്ല എക്സിക്യൂട്ടിവിലേക്ക് കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി കാമ്പസിലെ എം.എസ്. അരവിന്ദ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയിച്ച സ്ഥാനാര്‍ഥികളുമായി കണ്ണൂര്‍ സര്‍വകലാശാലാ ആസ്ഥാനത്തുനിന്ന് ആരഭിച്ച വിജയാഹ്ലാദപ്രകടനം കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് അവസാനിച്ചു. സംസ്ഥാന സെക്രട്ടറി എം. വിജിന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് അഫ്സല്‍, കണ്ണൂര്‍ ജില്ല സെക്രട്ടറി മുഹമ്മദ് സിറാജ്, പ്രസിഡൻറ് പി.എം. അഖില്‍, കാസര്‍കോട് ജില്ല സെക്രട്ടറി കെ. മഹേഷ്, ടി. ആതിര, ദിഷ്ണ പ്രസാദ്, നിയുക്ത ചെയര്‍മാന്‍ സി.പി. ഷിജു എന്നിവര്‍ സംസാരിച്ചു.
Next Story