Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 9:39 AM GMT Updated On
date_range 11 Aug 2017 9:39 AM GMTബിസിനസ് അല്ലെങ്കിൽ തൊഴിൽ: സംവാദം
text_fieldsbookmark_border
കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഒാഫ് േകാമേഴ്സിെൻറ യുവജനവിഭാഗം ഹൈസ്കൂൾ വിദ്യാർഥികൾക്കായി 'ബിസിനസ് അല്ലെങ്കിൽ തൊഴിൽ' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. എസ്.എൻ കോളജ് ഇംഗ്ലീഷ് വിഭാഗത്തിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച സംവാദം കണ്ണൂർ സർവകലാശാല പി.വി.സി പ്രഫ. ടി. അശോകൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 26 പ്രമുഖ സ്കൂളുകളിലെ ടീമുകൾ പെങ്കടുത്ത സംവാദത്തിൽ ആർമി സ്കൂളിലെ അബ്ദുല്ല യൂസുഫ് അലി, ശ്രുതി ടീം ഒന്നാം സ്ഥാനം നേടി. ശ്രീകണ്ഠപുരം മേരിഗിരി സ്കൂളിലെ അനുഗ്രഹ, ഹാഷ്ലി സാം എന്നിവർ രണ്ടാം സ്ഥാനം നേടി. ചേംബർ പ്രസിഡൻറ് സി.വി. ദീപക് അധ്യക്ഷത വഹിച്ചു. കണ്ണൂർ ആകാശവാണി പ്രോഗ്രാം മേധാവി കെ. ബാലചന്ദ്രൻ, അസാപ് ഡയറക്ടർ സ്മിത സുരേഷ്, ചേംബർ വൈസ് പ്രസിഡൻറ് മാത്യു സാമുവൽ, സെക്രട്ടറി സച്ചിൻ സൂര്യകാന്ത് എന്നിവർ സംസാരിച്ചു. എസ്.എൻ കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എൻ. സാജൻ സംവാദത്തിന് മേൽനോട്ടം നൽകി. ചേംബർ യുവജനവിഭാഗം കൺവീനർ പ്രത്യുഷ് മുരളീധരൻ സ്വാഗതവും യുവജനവിഭാഗം ഡയറക്ടർ ടി.കെ. രമേശ്കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story