Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎച്ച്.എസ്.എ ഹിന്ദി:...

എച്ച്.എസ്.എ ഹിന്ദി: കണ്ണൂരിൽ റാങ്ക്പട്ടിക വൈകുന്നത് സീനിയോറിറ്റി നഷ്​ടപ്പെടുത്തുമെന്ന് ഉദ്യോഗാർഥികൾ

text_fields
bookmark_border
കൂത്തുപറമ്പ്: കണ്ണൂർ ജില്ലയിലെ എച്ച്.എസ്.എ ഹിന്ദി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ വൈകുന്നത് സീനിയോറിറ്റി നഷ്ടപ്പെടുത്തുമെന്ന് ഉദ്യോഗാർഥികളുടെ ആക്ഷേപം. പരീക്ഷ കഴിഞ്ഞ് രണ്ടുവർഷമായിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി തയാറായിട്ടില്ല. പുതിയ റാങ്ക് പട്ടികയിൽ നിന്ന് ഈ അധ്യയനവർഷം ആദ്യ നിയമനമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ഉദ്യോഗാർഥികളാണ് നിരാശയിലായിരിക്കുന്നത്. 2015 ജൂലൈ 24-നാണ് സംസ്ഥാനതലത്തിൽ എച്ച്.എസ്.എ (ഹിന്ദി) പരീക്ഷ നടന്നത്. കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് സർട്ടിഫിക്കറ്റ് പരിശോധനയും കൂടിക്കാഴ്ചയും നടത്തി റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാൻ കാലതാമസമുണ്ടാകുന്നത്. മറ്റു ജില്ലകളിൽ മാസങ്ങൾക്ക് മുമ്പുതന്നെ അഡ്വൈസ് മെമ്മോ അയക്കുകയും നിയമനങ്ങൾ തുടങ്ങിയിട്ടുമുണ്ട്. റാങ്ക്പട്ടികയുടെ അടിസ്ഥാനത്തിലാണ് സർവിസിലെ സീനിയോറിറ്റി പരിഗണിക്കുന്നത്. അധികൃതരുടെ അനാസ്ഥ കാരണം ഒരേദിവസം പരീക്ഷയെഴുതി ജോലി നേടുന്നവർക്ക് സീനിയോറിറ്റി നഷ്ടപ്പെടുന്ന സ്ഥിതിയാണുണ്ടാവുക. 2012-ലാണ് പി.എസ്.സി ഹൈസ്‌കൂൾ അസിസ്റ്റൻറ് (ഹിന്ദി) പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. 2016 െസപ്റ്റംബർ ഏഴിന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. കണ്ണൂരിൽ 2017 മേയ് അവസാനവാരമാണ് കൂടിക്കാഴ്ച നടത്തിയത്. ഇതിനുമുെമ്പ സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയാക്കിയിരുന്നു. റാങ്ക് പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്നും ഒഴിവുകൾ കണ്ടെത്തി നിയമനം നടത്തണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story