Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:38 AM GMT Updated On
date_range 10 Aug 2017 9:38 AM GMTഒ.കെ. വാസു മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്
text_fieldsbookmark_border
തിരുവനന്തപുരം: ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തിയ ഒ.കെ. വാസുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബോര്‍ഡില്‍ കാലാവധി അവസാനിച്ച അംഗങ്ങള്‍ക്ക് പകരം ഏഴുപേരെ പുതുതായും നിയമിച്ചു. മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാര്‍ പ്രത്യേക യോഗം ചേര്‍ന്നാണ് അധ്യക്ഷനെയും അംഗങ്ങളെയും നിശ്ചയിച്ചത്. നിലവില്‍ ദേവസ്വം ബോര്‍ഡ് അംഗമാണ് വാസു. സജീവ് മാറോളി ആയിരുന്നു പ്രസിഡൻറ്. ബോര്‍ഡിെൻറ കാലാവധി കഴിഞ്ഞയാഴ്ച അവസാനിച്ചതിനെതുടര്‍ന്ന് ദേവസ്വം സെക്രട്ടറി കെ.ആര്. ജ്യോതിലാലിനെ ചീഫ് ദേവസ്വം കമീഷണറായി നിയമിച്ചിരുന്നു. ശശികുമാര്‍ പേരാമ്പ്ര (കോഴിക്കോട്), പി.എം. സാവിത്രി (മലപ്പുറം), കൊട്ടറ വാസുദേവ് (നീലേശ്വരം കാസര്‍കോട്), വി. കേശവന് (വയനാട്), എ. പ്രദീപന് (തലശ്ശേരി), ടി.എന്‍. ശിവശങ്കരന് (മലപ്പുറം), സുബ്രഹ്മണ്യന്. ടി.കെ (പാലക്കാട്) എന്നിവരാണ് പുതിയ അംഗങ്ങള്‍. ബി.ജെ.പി കണ്ണൂര്‍ ജില്ല മുന്‍ പ്രസിഡൻറായിരുന്ന ഒ.കെ. വാസു പിന്നീട് നമോ വിചാര്‍ മഞ്ച് എന്ന വിമതവിഭാഗത്തിെൻറ ഭാഗമായി. വൈകാതെ ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ എത്തി. നിലവിൽ അദ്ദേഹം കര്‍ഷകസംഘം കണ്ണൂര്‍ ജില്ല വൈസ് പ്രസിഡൻറ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story