Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 9:35 AM GMT Updated On
date_range 8 Aug 2017 9:35 AM GMTയൂസുഫ് മുസ്ലിയാർ വധം: പ്രതി വലയിലെന്ന് പൊലീസ്
text_fieldsബംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിലെ ഗൽപേട്ടിൽ മന്ത്രവാദ ചികിത്സകനായിരുന്ന യൂസുഫ് മുസ്ലിയാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി വലയിലായെന്ന് പൊലീസ്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വൈകാതെ പ്രതി പിടിയിലാവുെമന്നും കേസ് അന്വേഷിക്കുന്ന കോലാർ ടൗൺ സി.െഎ എം.ജെ. ലോകേഷ് പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച കോലാർ ജില്ല പൊലീസ് മേധാവി രോഹിണിയുടെ പ്രത്യേക നിർദേശ പ്രകാരം സി.െഎ എം.ജെ. ലോകേഷ്, ഗൽപേട്ട് എസ്.െഎ. മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോലാർ ടൗണിന് സമീപം ഗൽപേട്ടിൽ താമസിച്ചിരുന്ന കോഴിക്കോട് പറമ്പിൽകടവ് എഴുത്തച്ഛൻകണ്ടി വീട്ടിൽ ഇ.കെ. യൂസുഫ് മുസ്ലിയാരെയാണ് വെള്ളിയാഴ്ച ൈവകീട്ട് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ബുധനാഴ്ച രാത്രി കൊലപാതകം നടന്നതായാണ് പൊലീസ് നിഗമനം. വീട് എപ്പോഴും അകത്തുനിന്ന് കുറ്റിയിടുന്ന ശീലമുള്ളതിനാൽ കൃത്യം നടന്ന രാത്രി പരിചയക്കാർ ആരോ അദ്ദേഹത്തെ സന്ദർശിച്ചിരിക്കാമെന്നും ബുധനാഴ്ച മഗ്രിബ് നമസ്കാരത്തിന് യൂസുഫ് മുസ്ലിയാരെ പള്ളിയിൽ കണ്ടിരുന്നതിനാൽ അതിനു ശേഷമാണ് കൊലപാതകം നടന്നതെന്നും പൊലീസ് കരുതുന്നു. യൂസുഫ് മുസ്ലിയാർ 10 വർഷത്തോളം തെൻറ വീട്ടിൽ കഴിഞ്ഞിരുന്നതായും പിന്നീട് താമസം മാറിയപ്പോഴും ഭക്ഷണം നൽകിയിരുന്നത് തുടർന്നിരുന്നെന്നും ഗൽപേട്ട് കാഖിഷ മൊഹല്ലയിലെ അമീർ ജാൻ പറഞ്ഞു. ഭക്ഷണം കഴിക്കാൻ കാണാതായപ്പോൾ വ്യാഴാഴ്ച ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഒാഫ് ആയിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയിരുന്നു. വെള്ളിയാഴ്ച ൈവകീട്ട് ചെന്നപ്പോൾ പൂട്ട് തുറന്നുകിടന്നെന്നും അകത്ത് യൂസുഫ് മുസ്ലിയാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെന്നുമാണ് അമീർജാൻ പൊലീസിന് നൽകിയ മൊഴി. റാഡോ വാച്ച്, രണ്ട് മൊബൈൽ ഫോണുകൾ, ഹുണ്ടികകളിലെ പണം തുടങ്ങിയവ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വന്തം ലേഖകൻ
Next Story