Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 9:32 AM GMT Updated On
date_range 8 Aug 2017 9:32 AM GMTകൂത്തുപറമ്പിൽ ഗതാഗതസംവിധാനം പരിഷ്കരിക്കുന്നു
text_fieldsകൂത്തുപറമ്പ്: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കൂത്തുപറമ്പ് ടൗണിലെ ഗതാഗതസംവിധാനം പരിഷ്കരിക്കും. നഗരസഭയുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണ് ട്രാഫിക് പരിഷ്കരണം നടപ്പാക്കുക. പാലത്തുങ്കര മുതൽ നഗരസഭ ഓഫിസ് വരെയുള്ള ഭാഗത്താണ് ആദ്യഘട്ടത്തിൽ പരിഷ്കരണം ഏർപ്പെടുത്തുക. അതോടൊപ്പം കണ്ണൂർ റോഡിലെ എലിപ്പറ്റിച്ചിറവരെയുള്ള ഭാഗത്തും പരിഷ്കരണം നടപ്പാക്കും. അനധികൃത പാർക്കിങ് ഒഴിവാക്കാനുള്ള നടപടികളാണ് ആദ്യഘട്ടത്തിൽ സ്വീകരിക്കുക. ബസ്സ്റ്റാൻഡ് പരിസരത്ത് നേരേത്ത ഉണ്ടായിരുന്ന ഡിവൈഡറുകൾ പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുന്നതോടൊപ്പം ദീർഘദൂര ചരക്ക് വാഹനങ്ങളെ പഴയനിരത്ത് വഴി തിരിച്ചുവിടാനുള്ള നടപടിയും ശക്തമാക്കും. കൂത്തുപറമ്പ്, തൊക്കിലങ്ങാടി ടൗണുകളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള നടപടിയും സ്വീകരിക്കും. നഗരസഭയുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണ് ഗതാഗത സംവിധാനം കാര്യക്ഷമമാക്കുകയെന്ന് കൂത്തുപറമ്പ് സി.ഐ ടി.വി. പ്രദീഷ് അറിയിച്ചു. കൂത്തുപറമ്പ് മേഖലയിൽ സമാധാനം ഉറപ്പുവരുത്താൻ സർവകക്ഷി സമാധാനയോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Next Story