Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാജ്യം ഉറ്റുനോക്കുന്ന...

രാജ്യം ഉറ്റുനോക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ്​ ഇന്ന്​

text_fields
bookmark_border
രാജ്യം ഉറ്റുനോക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന് ശക്തിപരീക്ഷണം അമിത് ഷായും അഹ്മദ് പേട്ടലും തമ്മിൽ എൻ.സി.പി ബി.ജെ.പിയെ തുണക്കുമെന്ന് റിപ്പോർട്ടുകൾ ഹസനുൽ ബന്ന ന്യൂഡൽഹി: അവസാന മണിക്കൂറിലെ നാടകീയ നീക്കത്തിൽ പ്രതിപക്ഷത്തുനിന്ന് എൻ.സി.പി ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിൽ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ അത്യന്തം നിർണായകമായി. 2019െല പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ പൊതുപ്രതിപക്ഷം എന്ന ലക്ഷ്യത്തെപോലും അട്ടിമറിച്ചേക്കാവുന്ന നടപടിയിലാണ് ഗുജറാത്തിലെ രണ്ടു പാർട്ടി എം.എൽ.എമാരോട് ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ടുചെയ്യണമെന്ന് എൻ.സി.പി വിപ്പ് നൽകിയിരിക്കുന്നുവെന്ന വാർത്ത വന്നത്. എന്നാൽ, കോൺഗ്രസുമായി കൂടിയാേലാചന തുടരുകയാണെന്നും തങ്ങളുടെ നിലപാട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് മാത്രമേ പരസ്യമാക്കൂ എന്നുമാണ് എൻ.സി.പി ഗുജറാത്ത് ജനറൽ സെക്രട്ടറി ജഗദീഷ് ചന്ദ്ര ഡാഫഡ 'മാധ്യമ'ത്തോട് പ്രതികരിച്ചത്. സോണിയ ഗാന്ധിയുടെ ഗുജറാത്തുകാരനായ രാഷ്ട്രീയകാര്യ സെക്രട്ടറിയെ തോൽപിച്ച് അമിത് ഷാ പ്രതികാരം ചെയ്യാനിറങ്ങിയതാണ് ഗുജറാത്തിലെ രാജ്യസഭ ഉപതെരഞ്ഞെടുപ്പിനെ ദേശീയശ്രദ്ധയിലെത്തിച്ചത്. കോൺഗ്രസ് എം.എൽ.എമാരെ പിടിക്കാൻ പൊലീസിനെവരെ ഉപയോഗിച്ച പരാതി വന്നതോടെ ഗുജറാത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പായി മാറി. പേട്ടൽ പ്രതീക്ഷിച്ച രണ്ട് എൻ.സി.പി വോട്ടുകൾ മറിയുമെന്ന പ്രചാരണവുമായി രാത്രിയോടെയാണ് കോൺഗ്രസ് വിമതൻ ശങ്കർ സിങ് വഗേലയുടെ ക്യാമ്പ് രംഗത്തുവന്നത്. എൻ.സി.പി എതിർത്താൽ അഹ്മദ് പേട്ടലിന് ജയിക്കാനാവശ്യമായ 45 വോട്ടുകൾ ആയിരിക്കും കോൺഗ്രസ് ക്യാമ്പിലുണ്ടാകുക. എൻ.സി.പിയുടേതടക്കം 47 വോട്ടുകളാണ് പേട്ടൽ പ്രതീക്ഷിച്ചത്. വഗേലയുടെ വോട്ട് കൂട്ടാതെയാണിത്. ഇതിൽ 44 പാർട്ടി എം.എൽ.എമാർ കഴിച്ച് അവശേഷിക്കുന്ന ഒന്ന് ജനതാദൾ –യുവി​െൻറ ബറൂച്ചിൽനിന്നുള്ള എം.എൽ.എയായ ചോട്ടുബായിയുടേതാണ്. നിതീഷ് ബി.ജെ.പി പക്ഷത്തേക്കുപോയ ശേഷവും പേട്ടലിന് വോട്ടുനൽകുമെന്ന നിലപാടിൽ പരസ്യമായി ഉറച്ചുനിൽക്കുകയാണ് ബി.ജെ.പി വിരുദ്ധനായ ചോട്ടുബായ്. അതുകൊണ്ടാണ് വഗേല പിന്തുണച്ചില്ലെങ്കിലും ജയിക്കാമെന്ന് കോൺഗ്രസ് അവസാന നിമിഷവും കണക്കുകൂട്ടുന്നത്. ഇതിനിടയിലാണ് എൻ.സി.പിയെ ബി.ജെ.പി പക്ഷേത്തക്ക് ചേർത്തുപിടിച്ചുവെന്ന വാർത്തകൾ രാത്രി വന്നത്. എന്നാൽ, എൻ.സി.പി ഒൗദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, അമിത് ഷാ റാഞ്ചുമെന്ന ഭീതിയിൽ തങ്ങൾ ഇത്രയും നാളിൽ റിസോർട്ടിൽ താമസിപ്പിച്ച 44 സ്വന്തം എം.എൽ.എമാരിൽ ആരെങ്കിലും ഒരാൾ നോട്ടക്ക് കുത്തുകയോ എതിർവോട്ട് ചെയ്യുകയോ സംഭവിച്ചാൽ പേട്ടലി​െൻറ പരാജയമാകും ഫലം. മറിച്ചായാൽ പേട്ടൽ ജയിക്കും. അങ്ങനെ വന്നാൽ സ്മൃതി ഇറാനിയെപോലെ ജയമുറപ്പിച്ച അമിത് ഷാ രാജ്യസഭയിലെത്തിയാലും ഇത്രയും നാൾ അധികാരവും പണവുമുപയോഗിച്ച് പേട്ടലിനെ തോൽപിക്കാൻ നടത്തിയ തന്ത്രങ്ങൾ പരാജയപ്പെെട്ടന്നുവരും.
Show Full Article
TAGS:LOCAL NEWS 
Next Story