Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 9:26 AM GMT Updated On
date_range 7 Aug 2017 9:26 AM GMTകലകളുടെ സംഗമമായി പയ്യന്നൂരിൽ ഇന്ത്യൻ മൺസൂൺ ഫെസ്റ്റ്
text_fieldsbookmark_border
പയ്യന്നൂർ: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സൗത്ത് സോൺ കൾചറൽ സെൻററും ഭാരത് ഭവനും സംയുക്തമായി ഒരുക്കുന്ന മൺസൂൺ ഫെസ്റ്റ് ഞായറാഴ്ച പയ്യന്നൂർ ഗാന്ധി പാർക്കിൽ അരങ്ങേറി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 150ഓളം കലാകാരന്മാർ അവരുടെ സംസ്ഥാനങ്ങളിലെ നാടൻ കലകൾ ഫെസ്റ്റിൽ അവതരിപ്പിച്ചു. പയ്യന്നൂർ നഗരസഭ ആതിഥ്യമരുളിയ പരിപാടിയിൽ തെലങ്കാനയുടെ മാധുരി ദിംസ, ആന്ധ്രപ്രദേശിൽ നിന്നുള്ള വീരനാട്യം ഗരഗലു, കർണാടകയിലെ ദൊള്ളുഗുണിക, തമിഴ്നാടിെൻറ കരകാട്ടവും കാവടിയാട്ടവും, പഞ്ചാബിെൻറ ബംക്രനൃത്തം, ഗുജറാത്തിൽ നിന്നുള്ള സിദ്ദിധമൽ, ഒഡിഷയുടെ സമ്പൽപുരി നൃത്തം, അസമിെൻറ ബിഹു നൃത്തം, ഉത്തർപ്രദേശിെൻറ മയൂരനൃത്തം എന്നിവ അരങ്ങേറി. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷ കെ.പി. ജ്യോതി, വി. ബാലൻ, എം. സഞ്ജീവൻ, പി.പി. ദാമോദരൻ, ഇ. ഭാസ്കരൻ, കെ. ശിവകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story