Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 9:21 AM GMT Updated On
date_range 7 Aug 2017 9:21 AM GMTതൊഴിലാളി പ്രശ്നം ഒത്തുതീർന്നു
text_fieldsകല്യാശ്ശേരി: എ വൺ മാർബിൾസ് അടച്ചുപൂട്ടിയതിനെ തുടർന്ന് ആനുകൂല്യത്തിനായി തൊഴിലാളികൾ നടത്തിയ സമരം ഒത്തുതീർന്നു. കമ്പനി ഓഫിസിൽ നടത്തിയ ചർച്ചയിൽ ഉയർന്ന ഒത്തുതീർപ്പ് വ്യവസ്ഥ തൊഴിലാളി യൂനിയനും മാനേജ്മെൻറും അംഗീകരിച്ചു. വ്യവസ്ഥ പ്രകാരം തൊഴിലാളികൾക്ക് പിരിച്ചുവിടൽ വേതനമടക്കമുള്ള ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ആഗസ്റ്റ് 15-ന് മുമ്പ് നൽകാൻ മാനേജ്മെൻറ് പ്രതിനിധികൾ ചർച്ചയിൽ സമ്മതിച്ചു. യൂനിയനെ പ്രതിനിധാനംചെയ്ത്സി.ഐ.ടി.യു ജില്ല സെക്രട്ടറി പി. രാമചന്ദ്രൻ, പി. പ്രകാശൻ, സി. ശ്രീജേഷ് എന്നിവരും മാനേജ്മെൻറിനെ പ്രതിനിധാനംചെയ്ത് ബി. രാജേഷ് കുമാറും ചർച്ചയിൽ പങ്കെടുത്തു.
Next Story