Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലർവാടി കലാസാഹിത്യ...

മലർവാടി കലാസാഹിത്യ വേദി ഉദ്ഘാടനം

text_fields
bookmark_border
തളിപ്പറമ്പ്: അൽ മദ്റസത്തുൽ ഇസ്ലാമിയ മലർവാടി കലാസാഹിത്യ വേദിയുടെ പുതിയ അധ്യയന വർഷ പ്രവർത്തനങ്ങൾ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. പി.സി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.വി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എം. ജലാൽ ഖാൻ, ഇഹ്സാൻ മസ്ജിദ് മദ്റസ പരിപാലന കമ്മിറ്റി പ്രസിഡൻറ് പി.പി. മൊയ്തീൻ കുട്ടി, കെ.കെ. ഖാലിദ്, ഫാത്തിമ അരിയിൽ എന്നിവർ സംസാരിച്ചു. ഇഹ്സാൻ ട്രസ്റ്റ് മെംബർ സി. മുഹമ്മദ് അശ്റഫ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ഏരിയ കമ്മിറ്റിയംഗം സൗദ ഹനീഫ് എന്നിവർ സംബന്ധിച്ചു. മദ്റസ കോഓഡിനേറ്റർ സി.കെ. മുനവ്വിർ സ്വാഗതവും മദ്റസ ലീഡർ സഹൽ സത്താർ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ കലാപരിപാടികൾക്ക് ഹാഫിദ് ഇൻസിമാം, ഷംല കാക്കഞ്ചാൽ, ഷഹനാസ് ഷിഹാബ് എന്നിവർ നേതൃത്വം നൽകി. റേഷൻ കാർഡ് രണ്ടാംഘട്ട വിതരണം നാളെ മുതൽ തളിപ്പറമ്പ്: പുതിയ റേഷൻ കാർഡ് രണ്ടാംഘട്ട വിതരണം എട്ടുമുതൽ തുടങ്ങും. ആഗസ്റ്റ് എട്ട് --തളിപ്പറമ്പ് നഗരസഭ, പരിയാരം, പട്ടുവം, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തുകൾ. ഒമ്പത് -പയ്യന്നൂർ നഗരസഭ, രാമന്തളി, കരിവെള്ളൂർ, -പെരളം, കാങ്കോൽ- ആലപ്പടമ്പ് ഗ്രാമപഞ്ചായത്തുകൾ. 10ന് -പെരിങ്ങോം -വയക്കര, എരമം -കുറ്റൂർ, ചെറുപുഴ ഗ്രാമപഞ്ചായത്തുകൾ. 11ന് -ഉദയഗിരി, ആലക്കോട്, നടുവിൽ ഗ്രാമപഞ്ചായത്തുകൾ. 16ന് -ആന്തൂർ നഗരസഭ, കൊളച്ചേരി, കുറുമാത്തൂർ, മയ്യിൽ, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തുകൾ. 17ന് ശ്രീകണ്ഠപുരം നഗരസഭ, ചെങ്ങളായി, ഏരുവേശ്ശി ഗ്രാമപഞ്ചായത്തുകൾ. 18ന് -ഇരിക്കൂർ, മലപ്പട്ടം, പയ്യാവൂർ ഗ്രാമപഞ്ചായത്തുകൾ.
Show Full Article
TAGS:LOCAL NEWS 
Next Story