Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 9:03 AM GMT Updated On
date_range 7 Aug 2017 9:03 AM GMTനഗരത്തിലെ ടെക്സ്റ്റൈൽ ഗോഡൗണിന് തീപിടിച്ചു
text_fieldsഞായറാഴ്ച രാത്രി 7.50ഓടെയായിരുന്നു സംഭവം കണ്ണൂർ: മുനീശ്വരൻ കോവിലിനു സമീപം ടെക്സ്െറ്റെൽസ് ഗോഡൗണിനു തീപിടിച്ചു. ഞായറാഴ്ച രാത്രി 7.50ഓടെയായിരുന്നു സംഭവം. ചൊവ്വയിലെ ടി.കെ. ജയപ്രകാശിെൻറ ഉടമസ്ഥതയിലുള്ള വെൽഡൺ ടെക്സ്െറ്റെൽസ് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ നിന്നു തീയും പുകയും ഉയരുന്നതുകണ്ട വഴിയാത്രികരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. രണ്ടു യൂനിറ്റ് അഗ്നിശമന സേനാംഗങ്ങളെത്തി തീയണക്കുകയായിരുന്നു. ഗോഡൗണിലെ തുണികൾ പൂർണമായും കത്തിനശിച്ചു. ഓടും മരവും ഉപയോഗിച്ച് പണിത മേൽക്കൂരയിലേക്കും തീപടർന്നിരുന്നു. താഴത്തെ നിലയിലേക്ക് തീ പടരുന്നതിനുമുമ്പ് ഫയർഫോഴ്സ് സംഘം തീയണച്ചു. ഫയർ ഫോഴ്സ് അസി. ഡിവിഷനൽ ഓഫിസർ ബി. രാജ്, ലീഡിങ് ഫയർമാന്മാരായ പി. പുരുഷോത്തമൻ, എ. ഭക്തവത്സലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. നഷ്ടം കണക്കാക്കിയിട്ടില്ല.
Next Story