Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചരക്കുലോറി...

ചരക്കുലോറി ഗതാഗതത്തിന്​ പുല്ലുവില

text_fields
bookmark_border
കണ്ണൂർ: ചാല ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ടാങ്കർലോറി ഗതാഗത നിയന്ത്രണത്തിന് പുല്ലുവില. രാത്രി 10നുശേഷം മാത്രമേ ദേശീയപാതയിലൂടെ ടാങ്കറുകൾ ഒാടിക്കാൻ പാടുള്ളൂവെന്ന് നിയമമുെണ്ടങ്കിലും പകൽനേരങ്ങളിലും ദേശീയപാതയിലൂടെ ടാങ്കറുകൾ യേഥഷ്ടം ഒാടുകയാണ്. കഴിഞ്ഞ മാസം രാവിലെ 10വരെയും വൈകീട്ട് നാലു മുതലും നഗരത്തിൽ സർവിസ് നടത്തുന്നതിന് ഏർപ്പെടുത്തിയ ചരക്കുലോറികൾക്കുള്ള നിയന്ത്രണവും ഡ്രൈവർമാർ വകവെക്കുന്നില്ല. ചാല ബൈപാസിലൂടെയും ദേശീയപാതയിലുടെയും സകല നിയമങ്ങളും കാറ്റിൽപറത്തിയാണ് ടാങ്കർ ലോറികളുടെ സഞ്ചാരം. ബസുകൾക്കും മറ്റു വാഹനങ്ങൾക്കുമിടയിലൂടെ നുഴഞ്ഞുകയറുന്ന ടാങ്കറുകൾ പലയിടത്തും ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നു. ചാല ബൈപാസിൽ ഇന്നലെ രാവിലെ 10ഒാടെ അരഡസനോളം ടാങ്കറുകളാണ് ഒരേസമയം കടന്നുപോയത്. ഇതിനിടെ രണ്ടു വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ കുരുക്കും ടാങ്കറുകളുടെ വരവും ഒരുമിച്ചായതോടെ ജനം ശരിക്കും വീർപ്പുമുട്ടി. അരമണിക്കൂർ കഴിഞ്ഞ് പൊലീസ് എത്തിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പകൽസമയങ്ങളിലെ ടാങ്കറുകളുടെ യാത്രക്ക് തടയിട്ടില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് വഴിവെക്കാൻ അധികകാലം കാത്തിരിേക്കണ്ട.
Show Full Article
TAGS:LOCAL NEWS 
Next Story