Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 9:47 AM GMT Updated On
date_range 6 Aug 2017 9:47 AM GMTകണ്ണൂരിൽ സമാധാനത്തിന് ധാരണ; അണികളെ നിയന്ത്രിക്കാൻ നേതൃത്വം ഇടപെടും
text_fieldsകണ്ണൂര്‍: കണ്ണൂരിൽ സംഘർഷം നിയന്ത്രിക്കാൻ സി.പി.എം-ബി.ജെ.പി ധാരണ. ഇതിെൻറ ഭാഗമായി താഴേത്തട്ടുമുതൽ അണികളെ അക്രമത്തിൽനിന്ന് പിന്തിരിപ്പിക്കുമെന്ന് ഇരുപാർട്ടികളും ഉറപ്പുനൽകി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ എന്നിവരുടെ സാന്നിധ്യത്തിൽ കണ്ണൂരിൽ നടന്ന ഉഭയകക്ഷി സമാധാനചർച്ചയിലാണ് ധാരണ. ഉഭയകക്ഷി ചർച്ച താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കാനും തീരുമാനമായി. ഇതിെൻറ ഭാഗമായി സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന പയ്യന്നൂർ, തലശ്ശേരി എന്നിവിടങ്ങളിൽ സി.പി.എം-ബി.ജെ.പി പ്രാദേശികനേതാക്കൾ ഒന്നിച്ചിരിക്കും. ആദ്യ ചർച്ച ആഗസ്റ്റ് 11ന് പയ്യന്നൂരില്‍ നടക്കും. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തുറന്നസമീപനമാണ് സമാധാന ചര്‍ച്ചയിലുണ്ടായത്. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആളിക്കത്തിക്കാതെ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദേശം ഇരുപാർട്ടികളും പ്രാദേശിക നേതൃത്വത്തിനും പ്രവർത്തകർക്കും നൽകും. ഉഭയകക്ഷി സമാധാനചർച്ചയുടെ സന്ദേശം അടുത്ത 10 ദിവസത്തിനകം ഇരുപാർട്ടികളും അണികളിലെത്തിക്കും. അതിനായി ഇരുപാര്‍ട്ടികളും താേഴത്തട്ടുവരെ യോഗങ്ങള്‍ വിളിക്കും. പ്രകോപനങ്ങൾ അവസാനിപ്പിക്കാൻ നേതൃത്വം പ്രാദേശികതലത്തിൽ നേരിട്ട് നിർദേശം നൽകും. 10 ദിവസങ്ങൾക്കുശേഷം ഇരുപാർട്ടികളും നടപ്പാക്കിയ തീരുമാനങ്ങളുടെ പുരോഗതി സർവകക്ഷിയോഗം വിലയിരുത്തും. സംഘര്‍ഷമുണ്ടായാല്‍ ചര്‍ച്ച, എന്നതിന് പകരം കൃത്യമായ ഇടവേളകളില്‍ ഇരുവിഭാഗങ്ങളും യോഗംചേര്‍ന്ന് സമാധാനാന്തരീക്ഷം വിലയിരുത്തണമെന്ന നിർദേശം ചർച്ചയിൽ ഉയർന്നു. നേരത്തേയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ രക്തസാക്ഷിദിനം ആചരിക്കുമ്പോള്‍ അത് മറുപക്ഷത്തെ പ്രകോപിപ്പിക്കാത്തതരത്തില്‍ വേണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. സി.പി.എം പ്രവർത്തകർ ഉൾപ്പെടുന്ന അക്രമങ്ങളുണ്ടാകരുതെന്ന് സംസ്ഥാന കമ്മിറ്റിതന്നെ നിർദേശം നൽകിയിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രശ്നങ്ങളുണ്ടായാല്‍ അതിനുമേല്‍ പ്രശ്നം ഉണ്ടാക്കരുതെന്ന് നിര്‍ദേശം നല്‍കുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ഇനി ഒരുതുള്ളിച്ചോര വീഴാതിരിക്കാനുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും അദ്ദേഹം തുടർന്നു. കണ്ണൂർ െഗസ്റ്റ് ഹൗസിൽ ചേർന്ന സമാധാനയോഗത്തിൽ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, പയ്യന്നൂർ, തലശ്ശേരി ഏരിയ സെക്രട്ടറിമാർ, ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്, ആർ.എസ്.എസ് പ്രാന്തകാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ, ജില്ല നേതാക്കൾ എന്നിവർ പെങ്കടുത്തു.
Next Story