Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സർവകലാശാല...

കണ്ണൂർ സർവകലാശാല സെനറ്റും അക്കാദമിക്​ കൗൺസിലും രൂപവത്​കരിക്കാൻ തീരുമാനം

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാലാ സെനറ്റും അക്കാദമിക് കൗൺസിലും രൂപവത്കരിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. നിലവിൽ സെനറ്റും അക്കാദമിക് കൗൺസിലും ഇല്ലാതെയാണ് സർവകലാശാല പ്രവർത്തിക്കുന്നത്. ഇതിനായി എം. പ്രകാശൻ മാസ്റ്റർ കൺവീനറായും അഡ്വ. പി. സന്തോഷ് കുമാർ, ഡോ. വി.പി.പി. മുസ്തഫ, എ. നിശാന്ത് എന്നിവർ അംഗങ്ങളുമായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ചെറുപനത്തടി സ​െൻറ്് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളജ്, വെള്ളരിക്കുണ്ട് സ​െൻറ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവക്ക് അഫിലിയേഷൻ അനുവദിക്കാനുള്ള ഹൈകോടതി വിധിക്കെതിരെ അപ്പീൽ പോകാൻ തീരുമാനിച്ചു. ഇൗ കോളജുകളിൽ 2016-17 വർഷം പ്രവേശനം നേടിയ വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കും. സ്കൂൾ ഒാഫ് പെഡഗോഗിക്കൽ സയൻസ് നടത്തുന്ന എം.എഡ് കോഴ്സി​െൻറ വാർഷിക ഫീസ് 46,800 രൂപയിൽനിന്ന് 24,000 രൂപയായി കുറക്കും. കരിക്കുലം, സിലബസ് എന്നിവ അടുത്ത അധ്യയനവർഷം പരിഷ്കരിക്കും. ഇതി​െൻറ ഭാഗമായുള്ള ഒന്നാംഘട്ട ശിൽപശാല സെപ്റ്റംബറിൽ നടത്തും. ഇതിനായി സിൻഡിക്കേറ്റ് അംഗം എ. നിശാന്തിനെ കോഒാഡിനേറ്ററായി നിയമിച്ചു. റിസർച് കൗൺസിൽ പുനഃസംഘടിപ്പിക്കും. ആക്ഷേപവിധേയരായവരെ ഒഴിവാക്കി മൂന്നുവീതം ഡീൻമാരെയും വിദ്യാഭ്യാസ വിചക്ഷണരെയും ഉൾപ്പെടുത്തും. കൂത്തുപറമ്പ് നിർമലഗിരി കോളജിലെ ഫിസിക്സ് ഡിപ്പാർട്മ​െൻറിനെ സർവകലാശാലാ റിസർച് സ​െൻററായി അംഗീകരിച്ചു. യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകളിൽ സംഘടനാസ്വാതന്ത്ര്യം അനുവദിക്കണെമന്ന സിൻഡിക്കേറ്റി​െൻറ അഭിപ്രായം സംസ്ഥാന സർക്കാറിനെ അറിയിക്കാനും തീരുമാനമായി. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story