Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 9:41 AM GMT Updated On
date_range 6 Aug 2017 9:41 AM GMTഒാണം^ബക്രീദ് ഖാദിമേള ഇന്ന് തുടങ്ങും
text_fieldsഒാണം-ബക്രീദ് ഖാദിമേള ഇന്ന് തുടങ്ങും കണ്ണൂർ: ഒാണം-ബക്രീദ് ഖാദിമേള ഇന്നുമുതൽ കണ്ണൂരിൽ തുടങ്ങുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ എം.വി. ബാലകൃഷ്ണൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലതല ഉദ്ഘാടനം രാവിലെ 11ന് ജില്ല ഖാദിഗ്രാമ വ്യവസായ ഒാഫിസ് അങ്കണത്തിൽ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. പി.കെ. ശ്രീമതി എം.പി മുഖ്യാതിഥിയാണ്. ഗ്രാമവ്യവസായ ഉൽപന്നമേള കോർപറേഷൻ മേയർ ഇ.പി. ലതയും ആദ്യവിൽപന ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷും നിർവഹിക്കും. സമ്മാനപദ്ധതി ജില്ല കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. മേളയിൽ സംസ്ഥാനതലത്തിൽ 170 കോടി രൂപയുടെയും ജില്ലയിൽ എട്ടു കോടിയുടെയും വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ജി.എസ്.ടി വന്നതോടെ ഖാദിമേഖലയിൽ വിൽപനയിൽ വൻ ഇടിവുണ്ടായി. തുണിത്തരങ്ങൾക്ക് ജി.എസ്.ടി നീക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടൺ, സിൽക് തുടങ്ങി വിവിധ തുണിത്തരങ്ങൾക്ക് പുറേമ ചൂരൽ ഉൽപന്നങ്ങൾ, മെത്ത, ആയുർവേദ ഒൗഷധങ്ങൾ, തേൻ, സോപ്പുകൾ തുടങ്ങിയവയും വിപണനത്തിനുണ്ടാകും. വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റ് നൽകും. സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് 35,000 രൂപവരെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്. സ്വർണസമ്മാന പദ്ധതിയും ഉണ്ട്. ഒാരോ 1000 രൂപയുടെ പർച്ചേസിനും സമ്മാനക്കൂപ്പൺ നൽകും. നറുക്കെടുപ്പിലൂടെ വജിയികളെ തെരഞ്ഞെടുക്കും. ഒന്നാം സമ്മാനം 10 പവൻ. രണ്ടാം സമ്മാനമായി അഞ്ചു പവൻ രണ്ടുപേർക്കും മൂന്നാം സമ്മാനം ഒരു പവൻവീതം മൂന്നുപേർക്കും നൽകും. ഇതിനു പുറേമ ആഴ്ചതോറും നറുക്കെടുപ്പിലൂടെ ഒരാൾക്ക് 4000 രൂപ വിലയുള്ള ഖാദി പട്ടുസാരിയും ലഭിക്കും. വാർത്താസമ്മേളനത്തിൽ ഖാദി ബോർഡ് ഡയറക്ടർ വി.വി. അജയകുമാർ, ജില്ല പ്രോജക്ട് ഒാഫിസർ സി.പി. സുജാത, എൻ. നാരായണൻ എന്നിവരും പെങ്കടുത്തു.
Next Story