Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 9:41 AM GMT Updated On
date_range 6 Aug 2017 9:41 AM GMTെഎക്യരാഷ്ട്രസഭയായി ഹംദർദ് കാമ്പസ്
text_fieldsകണ്ണൂർ: കണ്ണൂർസിറ്റിയിലെ ഹംദർദ് യൂനിവേഴ്സിറ്റി കാമ്പസിന് ഇന്നലെ വി.െഎ.പി പരിവേഷമായിരുന്നു. ദീനുൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിൽ നടന്ന മാതൃകാ െഎക്യരാഷ്ട്രസഭ സമ്മേളനമാണ് കാമ്പസിന് വിശിഷ്ട അനുഭവമായത്. ദീനുൽ ഇസ്ലാം സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് സമ്മേളനപ്രതിനിധികളായത്. െഎക്യരാഷ്ട്രസഭയുടെ പ്രവർത്തനരീതി, വിവിധ ലോകരാഷ്ട്രങ്ങളുെട വിദേശനയങ്ങൾ എന്നിവ സംബന്ധിച്ച് വിദ്യാർഥികൾക്ക് അവബോധമുണ്ടാക്കുന്നതിനായിരുന്നു സമ്മേളനം ഒരുക്കിയത്. കണ്ണൂർ സിറ്റിയിൽ ജനിച്ച് െഎക്യരാഷ്ട്രസഭയിൽവരെ പ്രതിനിധിയായി എത്തിയ ഇ. അഹമ്മദിെൻറ ഒാർമകൾ പങ്കുവെച്ചാണ് സമ്മേളനത്തിന് തുടക്കമായത്. രാവിലെ ഒമ്പേതാടെ സഭക്ക് തുടക്കമായി. ജനറൽ സെക്രട്ടറി റിയ ഫാത്തിമ സ്വാഗതപ്രസംഗം നടത്തി. ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മെഹറൂഫ് മാസ്റ്റർ ആമുഖപ്രസംഗം നടത്തി. തുടർന്ന് ദീനുൽ ഇസ്ലാം സഭയുടെ പ്രസിഡൻറും ഇ. അഹമ്മദിെൻറ മകനുമായ അഹമ്മദ് റയീസ് സദസ്സിനെ അഭിവാദ്യം ചെയ്തു. ജില്ല കലക്ടർ മിർ മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് മലയാളം, ഇംഗ്ലീഷ് എന്നീ രണ്ടു സെഷനുകളിലായി ഭക്ഷ്യസുരക്ഷയെക്കുറിച്ച് വിഷയം അവതരിപ്പിച്ചശേഷം പ്രമേയം തയാറാക്കുന്നതിനായി കുട്ടികൾ ഏഴു േബ്ലാക്കുകളായി തിരിഞ്ഞു. തുടർന്നുള്ള സെഷനിൽ പ്രമേയം പാസാക്കി. കണ്ണൂർ സബ് കലക്ടർ എസ്. ചന്ദ്രശേഖരൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. പി. മഹ്മൂദ്, പി.വി. അബ്ദുസ്സത്താർ, ഡോ. ടി.പി. മമ്മൂട്ടി, നൗഷാദ് പൂതപ്പാറ എന്നിവർ സംസാരിച്ചു.
Next Story