Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിഹാരമില്ലാതെ...

പരിഹാരമില്ലാതെ ഗതാഗതദുരിതം

text_fields
bookmark_border
കാസർകോട്: മഴക്കാലമായതോടെ കാസർകോട് നഗരത്തിലെയും പരിസരത്തെയും ഭൂരിഭാഗം റോഡുകളും തകർന്ന് ഗതാഗതം ദുരിതമായി. ദേശീയപാതയുൾപ്പെടെ പൊട്ടിപ്പൊളിഞ്ഞു. കാസർകോട് പുതിയ ബസ്സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കിയത് ഇൗയടുത്തകാലത്താണ്. സ്റ്റാൻഡിേലക്ക് ബസുകൾക്ക് കയറാനുള്ള പ്രവേശനകവാടത്തിന് വീതി ഒട്ടും കുറവില്ല. എന്നാൽ, ഇപ്പോൾ കയറാൻ കഴിയുന്നത് ഒാരത്തുകൂടിമാത്രം. ബാക്കിഭാഗങ്ങളെല്ലാം പൊട്ടിത്തകർന്നു. കാൽനടയാത്രക്കാർപോലും ശ്രദ്ധിച്ചില്ലേൽ അപകടത്തിൽപെടും. പുതിയ ബസ്സ്റ്റാൻഡിന് മുന്നിലെ ദേശീയപാതയിലും 25ൽപരം കുഴികളുണ്ട്. കാസർകോട്--കാഞ്ഞങ്ങാട്-ചന്ദ്രഗിരി പാതയിലും സ്ഥിതി വ്യത്യസ്തമല്ല. നിർമാണം പുരോഗമിക്കുന്നതിനിടയിലാണ് പണിപൂർത്തിയായ ഇടങ്ങളിൽ റോഡുകൾ തകർന്നത്. ഉദുമ ഫ്ലൈഒാവറിനടുത്താണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത്. ഉദുമ പെട്രോൾപമ്പിന് മുന്നിലും റോഡ് തകർന്ന നിലയിലാണ്. കുഴികൾ സിമൻറിട്ട് അടക്കാനുള്ള അധികൃതരുടെ ശ്രമം കഴിഞ്ഞദിവസങ്ങളിൽ നാട്ടുകാർ തടഞ്ഞിരുന്നു. കാസർകോട്ടുനിന്ന് പാലക്കുന്ന് വരെയുള്ള സീബ്രാലൈനും റോഡരികിലെ സുരക്ഷാലൈനും പണിപൂർത്തിയായി മാസങ്ങൾ പിന്നിട്ടപ്പോൾതന്നെ മാഞ്ഞുപോയി. ഉദുമ ഫ്ലൈഒാവറിന് മുകളിൽ വെള്ളം കെട്ടിക്കിടക്കുന്നനിലയിലാണ്. ഒക്ടോബറിൽ ഉദ്ഘാടനം നിശ്ചയിച്ച കാസർകോട്--കാഞ്ഞങ്ങാട്-ചന്ദ്രഗിരി പാതയുടെ അവസ്ഥയാണിത്. റോഡ് നിർമാണത്തിലെ അഴിമതിയാണ് റോഡുകൾ വളരെ പെെട്ടന്ന് പൊട്ടിത്തകരാൻ കാരണമെന്നാണ് ആരോപണം. കുഴികൾ നിറഞ്ഞ ദേശീയപാതയിൽ വാഹനയാത്ര പലപ്പോഴും അപകടകരമായനിലയിലാണ്. കാസർകോട് മുതൽ കേരള അതിർത്തിയായ തലപ്പാടി വരെ ദേശീയപാതയിൽ പലേടത്തും ആഴത്തിലുള്ള കുഴി രൂപപ്പെട്ടിരിക്കുന്നു. വലിയ വാഹനങ്ങൾ കുഴികളെ സാഹസികമായി മറികടക്കുേമ്പാൾ കാറുകളും ഇരുചക്രവാഹനങ്ങളും അപകടത്തിൽപെടുന്നു. മഴക്കാലത്ത് വെള്ളംനിറഞ്ഞ് കുഴികൾ കാണാനാവാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞദിവസം ദേശീയപാതയിൽ കാസർകോട് മൊഗ്രാലിൽ മൊഗ്രാൽപുത്തൂർ സ്വദേശിനിയായ സുബൈദ എന്ന വീട്ടമ്മക്ക് ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റിരുന്നു. മക​െൻറ ബൈക്കിന് പിറകിൽ സഞ്ചരിക്കുകയായിരുന്നു സുബൈദ. മൊഗ്രാൽപാലം കഴിഞ്ഞയുടനെയുള്ള കുഴിയിലേക്ക് ബൈക്ക് മറിഞ്ഞാണ് അവർ അപകടത്തിൽപെട്ടത്. കാസർകോടിന് സമീപത്തുള്ള ചെർക്കള-കല്ലട്ക്ക റോഡി​െൻറ അവസ്ഥയും സമാനമാണ്. സംസ്ഥാനപാതയായ ഇൗ റോഡ് ദേശീയപാതയിൽ ഉൾപ്പെടുത്തിയതായി കഴിഞ്ഞദിവസങ്ങളിൽ വാർത്തവന്നിരുന്നു. എന്നാൽ, ഒൗദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 29 കി.മീ. ദൂരെയുള്ള കർണാടകയുമായി ബന്ധിപ്പിക്കുന്ന പാതയാണ് പൊട്ടിപ്പൊളിഞ്ഞത്. ഇൗ റോഡിൽ ഉക്കിനടുക്കയിൽനിന്ന് അഡ്ക്കസ്ഥല വരെ 10 കി.മീ. മഴക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ചെർക്കള മുതൽ 19 കി.മീ. ഉക്കിനടുക്ക വരെ ഒരു പ്രവൃത്തിയും നടന്നില്ല. ബസുകൾ ഉൾപ്പെടെ ദിനംപ്രതി ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇൗ പാത നന്നാക്കണമെന്ന ജനങ്ങളുടെ മുറവിളി ശക്തമായതോടെ എൽ.ഡി.എഫ് സർക്കാർ ആദ്യബജറ്റിൽ 30 കോടി രൂപ മെക്കാഡം ടാറിങ്ങിനായി നീക്കിവെച്ചു. എന്നാൽ, പ്രാഥമിക നടപടിക്രമങ്ങൾപോലും എങ്ങുമെത്താതെ നിൽക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story