Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 9:35 AM GMT Updated On
date_range 6 Aug 2017 9:35 AM GMTവീരാജ്പേട്ട^കണ്ണൂർ പാത തുറന്നു
text_fieldsവീരാജ്പേട്ട-കണ്ണൂർ പാത തുറന്നു വീരാജ്പേട്ട: പെരുമ്പാടിയിൽ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചിരുന്ന വീരാജ്പേട്ട-ഇരിട്ടി-കണ്ണൂർ അന്തർസംസ്ഥാനപാത ഗതാഗതസജ്ജമായി. എല്ലാ അന്തർസംസ്ഥാന സർവിസുകളും ഞായറാഴ്ച ഇതുവഴി പുനരാരംഭിക്കുമെന്ന് കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ അധികൃതർ അറിയിച്ചു. ജൂലൈ 20ന് പെയ്ത കനത്തമഴയിൽ മണ്ണൊലിച്ച് തകർന്ന പെരുമ്പാടി റോഡ് വെള്ളിയാഴ്ച വൈകീേട്ടാടെയാണ് പൂർണമായി ഗതാഗതത്തിന് സജ്ജമായത്. ഗതാഗത പുനഃസ്ഥാപനത്തെ തുടർന്ന് കേരള കെ.എസ്.ആർ.ടി.സിയുടെ എല്ലാ സർവിസുകളും ഒാടിത്തുടങ്ങിയിരുന്നു. കർണാടക കെ.എസ്.ആർ.ടി.സിയുടെ എല്ലാ സർവിസുകളും ശനിയാഴ്ച വൈകീട്ടുവരെയും ഒാടിയിരുന്നില്ല. ഇവ ഇന്ന് ഒാടിത്തുടങ്ങും. 50 ലക്ഷം രൂപയാണ് പെരുമ്പാടി റോഡ് പുനർനിർമാണത്തിന് കർണാടക പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ചതെന്ന് കുടക് സൂപ്രണ്ട് എൻജിനീയർ (പി.ഡബ്ല്യൂ.ഡി) സുരേഷ് 'മാധ്യമ'ത്തോട് പറഞ്ഞു. റോഡ് ഗതാഗത പുനഃസ്ഥാപനത്തെ തുടർന്ന് അതിർത്തിപ്രദേശത്തെ ജനജീവിതം, കച്ചവടസ്ഥാപനങ്ങൾ പ്രത്യേകിച്ചും സാധാരണനിലയിലായിട്ടുണ്ട്. 16 ടൺവരെ ഭാരമുള്ള ചരക്കുവാഹനങ്ങളെ മാത്രമേ തൽക്കാലം ഇൗ റോഡ് വഴി വിടുന്നുള്ളൂ. പെരുമ്പാടി റോഡ് ഗതാഗതം പുനഃസ്ഥാപിക്കപ്പെെട്ടങ്കിലും ചുരം റോഡ് വീതിയില്ലാത്തതും റോഡരികിലുള്ള മരങ്ങളുടെയും പ്രശ്നങ്ങൾ ബാക്കിനിൽക്കുകയാണ്.
Next Story