Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 9:27 AM GMT Updated On
date_range 6 Aug 2017 9:27 AM GMTപാലിശ്ശേരിയിൽ കടൽ സംരക്ഷണഭിത്തി പുനഃസ്ഥാപിക്കാൻ 15 ലക്ഷം
text_fieldsതലശ്ശേരി: കടലാക്രമണം രൂക്ഷമായ സർക്കാർ അനുവദിച്ചു. പാലിശ്ശേരി കടവത്ത് പ്രദേശത്ത് കടലാക്രമണം തടയാൻവേണ്ടി നിർമിച്ച ഭിത്തി 10 വർഷത്തിലേറെയായി തകർന്ന് ഇൗ ഭാഗത്തെ 50 കുടുംബങ്ങൾ ഭീതിയിൽ കഴിയുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അഡ്വ. എ.എൻ. ഷംസീർ എം.എൽ.എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. വേലിയേറ്റസമയത്ത് ഭിത്തിയും കടന്ന് തിരമാലകൾ വീടിനകത്തേക്ക് ആഞ്ഞടിക്കുന്നത് ഭീകരമായ കാഴ്ചയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. മഴ മാറിയാലുടൻ പ്രവൃത്തി ആരംഭിക്കുമെന്ന് സ്ഥലം സന്ദർശിച്ച എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ നിർദേശപ്രകാരം ഇറിഗേഷൻ, ഫിഷറീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച രാവിലെ പ്രദേശം സന്ദർശിച്ചു. ഭിത്തി പുനഃസ്ഥാപിക്കാനാവശ്യമായ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കും. തുടർന്ന് പ്രവൃത്തി പൂർത്തിയാക്കി കടലോരവാസികളുടെ ആശങ്ക പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് പുറേമ കടൽപാലം മുതൽ പാലിശ്ശേരിവരെ 1.6 കി.മി ദൂരത്തിൽ ആവശ്യമായ സ്ഥലത്ത് പുലിമുട്ട് നിർമിക്കും. ഇറിഗേഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ ഷീല അലോക്, കെ.എൻ. സുഗുണൻ, ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് എ. അജിത, തഹസിൽദാർ ടി.വി. രഞ്ജിത്ത്, െഡപ്യൂട്ടി തഹസിൽദാർ കെ. മഹേഷ് കുമാർ, കെ. മുഹമ്മദ് നിയാസ്, കെ.എം. അഷ്ഫാഖ് എന്നിവരാണ് സംഘത്തിലുണ്ടായത്. വാർഡ് കൗൺസിലറായ മാജിദ അഷ്ഫാഖിെൻറ നേതൃത്വത്തിൽ രണ്ടു മാസമായി ജനകീയ ഒപ്പുശേഖരണം നടത്തിയിരുന്നു. എം.എൽ.എ, ഇറിഗേഷൻ വകുപ്പ് മേലധികാരികൾക്ക് നൽകുന്ന നിവേദനത്തിനുള്ള ജനകീയ ഒപ്പുശേഖരണമാണ് നടത്തിയിരുന്നത്.
Next Story