Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightp09

p09

text_fields
bookmark_border
സൗദി ആരോഗ്യ മന്ത്രാലയം നോർക റൂട്സ് സെക്കൻഡ് എഡിഷനിൽ വെച്ചവർ വാർത്ത മാറ്റിവെക്കുക പകരം വാർത്ത അയക്കുന്നു അബ്ദലി ചാരക്കേസ് പ്രതികളെ കണ്ടെത്താൻ വ്യാപക പരിശോധന blurb അടുത്ത ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ സമഗ്ര പരിശോധന നടക്കും കുവൈത്ത് സിറ്റി: വിചാരണ നടപടികൾ പൂർത്തിയാക്കുന്നതിന് ഒളിവിൽപോയ അബ്ദലി ചാരക്കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് നാടെങ്ങും ശക്തമായ പരിശോധന. പ്രതികളെ കണ്ടെത്തുന്നതുവരെ ആറ് ഗവർണറേറ്റുകളിലും പരിശോധന തുടരാനാണ് ആഭ്യന്തരമന്ത്രാലയത്തി​െൻറ തീരുമാനം. പൊലീസിന് പുറമെ സ്പെഷൽ ഫോഴ്സ്, രാജ്യരക്ഷാ വിഭാഗം, ഇൻറലിജൻസ്, ട്രാഫിക്, കുറ്റാന്വേഷണ വകുപ്പ് എന്നിവയും പരിശോധനകളിൽ സഹകരിക്കുന്നുണ്ട്. ഇറാൻ എംബസി മേഖലയുൾപ്പെടെ തന്ത്രപ്രധാന ഇടങ്ങളിൽ കൂടുതൽ ജാഗ്രതയോടെയാണ് പരിശോധന നടത്തുന്നത്. അതിനിടെ, ചാരസെല്ല് പ്രതികളെ കുറിച്ച സൂചന ലഭിക്കുന്നവർ അക്കാര്യം അറിയിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളിൽ ഏതെങ്കിലും പ്രത്യേക ഭാഗം കേന്ദ്രീകരിക്കാതെ തന്നെ രാജ്യത്താകമാനം സമഗ്ര പരിശോധന നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശികളോടും സ്വദേശികളോടും തിരിച്ചറിയൽ രേഖകൾ എപ്പോഴും കൈവശം കരുതണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ അന്വേഷണങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അബ്ദലി കേസിലെ പ്രതികൾക്ക് പുറമെ രാജ്യത്തിനകത്ത് കഴിയുന്ന മുഴുവൻ സിവിൽ, ക്രിമിനൽ കേസ് പ്രതികളെയും പിടികൂടി നിയമവ്യവസ്ഥക്ക് മുന്നിൽ ഹാജരാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം പലയിടത്തും റോഡ് തടഞ്ഞ് വാഹനങ്ങൾ വ്യാപകമായി പരിശോധിച്ചു. ജനങ്ങളുടെ സമാധാന ജീവിതവും രാജ്യത്തി​െൻറ സുരക്ഷയും ലക്ഷ്യംവെച്ച് നടത്തുന്ന പരിശോധന മൂലമുള്ള ചെറിയ ബുദ്ധിമുട്ട് സഹിച്ച് സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story