Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 9:27 AM GMT Updated On
date_range 5 Aug 2017 9:27 AM GMTരാമായണ പ്രശ്നോത്തരി മത്സരം
text_fieldsന്യൂ മാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണത്തിെൻറ ഭാഗമായി ഞായറാഴ്ച രാവിലെ 10ന് 'പുരാണേതിഹാസങ്ങളിലൂടെ' വിഷയത്തിൽ പ്രശ്നോത്തരി മത്സരം നടക്കും. പ്രായപരിധിയില്ല. രാമായണം, മഹാഭാരതം എന്നീ ഗ്രന്ഥങ്ങളെ ആധാരമാക്കിയായിരിക്കും ചോദ്യാവലികളെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. തൊഴിൽപരിശീലനം മാഹി: മാഹി നഗരസഭ സൗജന്യ തൊഴിൽപരിശീലനം നൽകുന്നു. 75,000 രൂപയിൽ കവിയാതെയുള്ള കുടുംബ വാർഷികവരുമാനമുള്ള മേഖലയിലെ യുവതീയുവാക്കൾക്ക് ടെയിലറിങ് ആൻഡ് എംബ്രോയിഡറി, ബ്യൂട്ടീഷൻ, കമ്പ്യൂട്ടർ, പേപ്പർബാഗ് നിർമാണം, കംപോസ്റ്റ് നിർമാണം എന്നിവയിലാണ് പരിശീലനം. അപേക്ഷകൾ 15നകം ലഭിക്കണം. റോഡ് ശോച്യാവസ്ഥ: നടപടി വേണം മാഹി: ചാലക്കരയിലെയും ചെമ്പ്രയിലെയും തകർന്ന റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് മാഹി സോഷ്യൽ ജസ്റ്റിസ് ഫോറം ആവശ്യപ്പെട്ടു. അഡ്വ. എ.പി. അശോകൻ, ഗഫൂർ, കീഴന്തൂർ പത്മനാഭൻ എന്നിവർ നഗരസഭ കമീഷണർക്ക് നിവേദനം നൽകി.
Next Story