Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 9:27 AM GMT Updated On
date_range 5 Aug 2017 9:27 AM GMTസ്ത്രീകൾക്കെതിരെയുള്ള അതിക്രമം: ബോധവത്കരണം നടത്തി
text_fieldsമാഹി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവർ ജനിക്കുംമുമ്പെ ആരംഭിക്കുന്നതാണെന്നും പെണ്‍ഭ്രൂണഹത്യകൾ ഇതാണ് കാണിക്കുന്നതെന്നും മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ. ഷണ്മുഖൻ പറഞ്ഞു. മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജ് വിമൻ സെൽ നടത്തിയ 'സ്ത്രീകൾക്കെതിരെയുള്ള അതിക്രമം -കുറ്റവും ശിക്ഷയും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. പി.എ.ജെ. ആരോക്യസാമി അധ്യക്ഷത വഹിച്ചു. ഡോ. മഹേഷ് മംഗലാട്ട്, സോമൻ പന്തക്കൽ, പി. കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു. ഡോ. കെ. മഞ്ജുള സ്വാഗതവും ഡോ. ടി.കെ. ഗീത നന്ദിയും പറഞ്ഞു. സ്ട്രീറ്റ് വെൻഡേഴ്സ് കമ്മിറ്റി രൂപവത്കരിക്കണം തലശ്ശേരി: വഴിയോരകച്ചവട തൊഴിലാളി സംരക്ഷണനിയമം തലശ്ശേരി മുനിസിപ്പാലിറ്റി പരിധിയിൽ നടപ്പാക്കണമെന്നും സ്ട്രീറ്റ് വെൻഡേഴ്സ് കമ്മിറ്റി രൂപവത്കരിക്കണമെന്നും നാഷനൽ ഫുട്പാത്ത് ഉന്തുവണ്ടി -പെട്ടിക്കട തൊഴിലാളി യൂനിയൻ തലശ്ശേരി ഡിവിഷൻ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് വി.വി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എം.പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി മുനിസിപ്പൽ കൗൺസിലർ എ.വി. ശൈലജ െഎഡി കാർഡ് വിതരണം നടത്തി. കൗൺസിലർ പത്മജ രഘുനാഥ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മണ്ണയാട് ബാലകൃഷ്ണൻ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എ. ഷർമിള, എം. നസീർ, സി. പ്രകാശൻ, എൻ. രാജൻ എന്നിവർ സംസാരിച്ചു.
Next Story