Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 9:27 AM GMT Updated On
date_range 5 Aug 2017 9:27 AM GMTവ്യാജ രസീതിൽ പണപ്പിരിവ്; ബി.ജെ.പിയിൽ പകപോക്കൽ
text_fields–മയ്യന്നൂർ ബൂത്ത് പ്രസിഡൻറിനെ സ്ഥാനത്തുനിന്ന് നീക്കി കോഴിക്കോട്: ബി.ജെ.പി ദേശീയ കൗൺസിലിനോടനുബന്ധിച്ച് ധനസമാഹരണത്തിന് വ്യാജ രസീത് ഉപയോഗിച്ച സംഭവം പുറത്തറിയിച്ചതിെൻറ പേരിൽ മർദനമേറ്റ മയ്യന്നൂർ ബൂത്ത് പ്രസിഡൻറ് ടി. ശശികുമാറിനെ സ്ഥാനത്തുനിന്ന് നീക്കി. ഔദ്യോഗിക രസീത് വ്യാജമാണെന്നു പ്രചരിപ്പിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന കുറ്റം ആരോപിച്ചാണ് നടപടി. ശശികുമാറിെൻറ പ്രവൃത്തി പാർട്ടിക്ക് ദോഷംചെയ്തെന്ന് ബി.ജെ.പി. കുറ്റ്യാടി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് പി.പി. മുരളി അറിയിച്ചു. ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളജ് അധ്യാപകനാണ് ശശികുമാർ. കോളജിൽനിന്ന് സംഭാവന വാങ്ങിയതിെൻറ രസീത് മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നിൽ ശശികുമാറാണെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം പറയുന്നത്. എന്നാൽ, പാർട്ടിയെ പ്രതിസന്ധിയിലാക്കിയത് വ്യാജ രസീത് ഉപയോഗിച്ചവരാണെന്ന് മറുവിഭാഗം പറയുന്നു. പാർട്ടി പ്രവർത്തകർ പരസ്പരം ആരോപണമുന്നയിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ഇത് നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. പ്രശ്നപരിഹാരത്തിനായി സംസ്ഥാന നേതൃത്വത്തിലെ ചിലർ ശ്രമംനടത്തുന്നുണ്ട്. രസീത് ചോർന്ന വഴി അന്വേഷിക്കാൻ എം.എച്ച്.ഇ.എസ് കോളജിലെത്തിയ ബി.ജെ.പി നേതാക്കൾ ശശികുമാറിനെ മർദിച്ചിരുന്നു. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്തിട്ടുണ്ട്്.
Next Story