Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫേസ്​ബുക്​ വാക്കേറ്റം;...

ഫേസ്​ബുക്​ വാക്കേറ്റം; എസ്.എഫ്.ഐ പ്രവർത്തകർക്ക് മർദനമേറ്റു

text_fields
bookmark_border
ശ്രീകണ്ഠപുരം: എസ്.ഇ.എസ് കോളജിൽ എസ്.എഫ്.ഐയുടെ കൊടിയും മറ്റും നശിപ്പിച്ചതിനെ ചൊല്ലി ഫേസ്ബുക്കിലൂടെയുണ്ടായ വാക്കുതർക്കം അക്രമത്തിൽ കലാശിച്ചു. എസ്.എഫ്.ഐ പ്രവർത്തകരായ കെ. ശ്രീജിത്ത്, അർജുൻ, സച്ചിൻ, സായൂജ് എന്നിവരെ പരിക്കേറ്റ നിലയിൽ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്ങളുടെ കൊടിയും മറ്റും നശിപ്പിച്ച കാര്യം ഫോട്ടോ സഹിതം എസ്.എഫ്.ഐ പ്രവർത്തകർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. മറ്റുചിലർ ഇതിനെതിരെ കമൻറ് നൽകിയതോടെ വാക്കേറ്റവും വെല്ലുവിളികളുമായി. തുടർന്ന്, കഴിഞ്ഞ ദിവസം കോളജിൽനിന്ന് വരുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകരെ ചിലർ കോട്ടൂർ വായനശാല പരിസരത്തുവച്ച് മരപ്പലകയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇവർക്ക് തലക്കും വയറിനും കൈക്കും ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. ശ്രീകണ്ഠപുരം പൊലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. നടുവിൽ സംഘർഷം: ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിൽ ചർച്ച നടന്നു ശ്രീകണ്ഠപുരം: നടുവിൽ വിളക്കന്നൂർ മേഖലയിലുണ്ടായ സി.പി.എം-മുസ്ലിം ലീഗ് സംഘർഷത്തി​െൻറ പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരത്തിനായി ശ്രീകണ്ഠപുരം പൊലീസ് സ്‌റ്റേഷനിൽ ചർച്ച നടത്തി. മൂസാൻകൂട്ടിയും ഒരുകൂട്ടം പ്രവർത്തകരും ലീഗ് വിട്ട് സി.പി.എമ്മിൽ ചേർന്നതിനെ തുടർന്ന് ഇരു പാർട്ടികളും പ്രദേശത്ത് പൊതുയോഗം നടത്തിയിരുന്നു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. ലീഗ്, സി.പി.എം പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മേഖലയിൽ സമാധാനമുണ്ടാക്കുന്നതിനും പ്രശ്ന പരിഹാരത്തിനുമായി എസ്.ഐ ഇ. നാരായണ‍​െൻറ നേതൃത്വത്തിലാണ് ചർച്ച നടത്തിയത്. സമാധാനാവസ്ഥ നിലനിർത്താനും അക്രമികളെ ഒറ്റപ്പെടുത്താനും യോഗത്തിൽ ധാരണയായി. സി.പി.എം ചുഴലി ലോക്കൽ സെക്രട്ടറി പി. പ്രകാശൻ, ലീഗ് നേതാക്കളായ കെ. സലാവുദ്ദീൻ, ആഷിഖ് ചെങ്ങളായി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story