Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണപ്പെരുവണ്ണാൻ...

കണ്ണപ്പെരുവണ്ണാൻ നിര്യാതനായി

text_fields
bookmark_border
പഴയങ്ങാടി: തെയ്യം കലാരംഗത്തെ കുലപതിയും അനുഷ്ഠാനകലകളുടെ അവതാരകനും പ്രചാരകനുമായ അതിയടം പൊടിക്കളം പറമ്പിൽ കണ്ണപ്പെരുവണ്ണാൻ (94) നിര്യാതനായി. ഏഴരപ്പതിറ്റാണ്ടിലേറെ വടേക്കമലബാറിലെ കാവുകളെയും തറവാടുകളെയും തെയ്യംകെട്ടിലൂടെയും ഗന്ധർവൻപാട്ട്, കുറുന്തിനിപ്പാട്ട് എന്നിവയിലൂടെയും ധന്യമാക്കിയ കണ്ണപ്പെരുവണ്ണാൻ 1924ലാണ് ശ്രീസ്ഥയിൽ ജനിച്ചത്. പട്ടുവത്തെ കണ്ണപ്പെരുവണ്ണാൻ-പൊടിക്കളം പറമ്പിൽ ചീയ്യയി ദമ്പതികളുടെ മകനാണ്. പിതാവ് കണ്ണപ്പെരുവണ്ണാൻ അമ്മാവൻ കോരപ്പെരുവണ്ണാൻ എന്നിവരുടെ കീഴിലായിരുന്നു അനുഷ്ഠാനകലകളിൽ ശിക്ഷണംനേടിയത്. 1980ൽ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ വിസിറ്റിങ് പ്രഫസറായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പാർട്ടി അംഗമാണ്. പാലക്കാട് പാർട്ടി കോൺഗ്രസിൽ വളൻറിയറായും പങ്കെടുത്തിരുന്നു. ശ്രീസ്ഥ ഗ്രാമീണ കലാസമിതി സ്ഥാപകാംഗവുമാണ്. 17ാം വയസ്സിൽ പട്ടുവത്ത് ഇല്ലത്തുവളപ്പിൽ കോരൻ എന്നവരുടെ വീട്ടിൽ കതിവനൂർ വീരൻ തെയ്യംകെട്ടി പട്ടുവള സ്വന്തമാക്കിയ പെരുവണ്ണാനെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തി. ആയിരത്തിലധികം തവണ കതിവനൂർ വീരൻ തെയ്യവും മുച്ചിലോട്ട് ഭഗവതി തുടങ്ങി എല്ലാ പ്രധാന തെയ്യക്കോലങ്ങളും കെട്ടിയാടിയിട്ടുണ്ട്. 40 വർഷം അതിയടം പാലോട്ടുകാവിൽ പാലോട്ട് ദൈവത്തി​െൻറ കോലധാരിയായിരുന്നു. 1980ൽ സംഗീതനാടക അക്കാദമി അവാർഡ്, 2005ൽ എ.കെ.ജി പഠന ഗവേഷണകേന്ദ്രത്തി​െൻറ അന്താരാഷ്ട്ര പഠന കോൺഗ്രസിൽ ആദരം, 2006ൽ ഗുരുവായൂരപ്പൻ പുരസ്കാരം, ഫോക്ലോർ അക്കാദമി ഫെേലാഷിപ്, 2007ൽ കേരള നിയമസഭയുടെ 50ാം വാർഷികത്തി​െൻറ ഭാഗമായി ആദരം, 2008ൽ പ്രഥമ പി.കെ. കാളൻ പുരസ്കാരം എന്നിവ നേടി. റഷ്യ, ഫ്രാൻസ്, ജർമനി, ആഫ്രിക്ക തുടങ്ങിയ വിദേശരാജ്യങ്ങൾ സന്ദർശിക്കുകയും തെയ്യം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 9.30വരെ ശ്രീസ്ഥ ഗ്രാമീണ കലാസമിതിയിലും 9.30 മുതൽ 10.30വരെ നെരുവമ്പ്രം ഗാന്ധിസ്മാരക വായനശാല ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വെക്കും. ഭാര്യമാർ: മാണി, പരേതയായ ചെമ്മരത്തി. മക്കൾ: പവിത്രൻ (വ്യാപാരി), കരുണാകരൻ (സൗദി), ശശി, രാധ, േപ്രമ, പരേതയായ നാരായണി. മരുമക്കൾ: കുഞ്ഞിരാമൻ (മാതമംഗലം), പവിത്രൻ (നീലേശ്വരം), ശോഭ (പറശ്ശിനിക്കടവ്), ശശികല (പാൽക്കുളങ്ങര), നിഷ (മോറാഴ), പരേതനായ ഒതേനൻ (മാതമംഗലം). സഹോദരി: പാറു.
Show Full Article
TAGS:LOCAL NEWS 
Next Story