Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 9:50 AM GMT Updated On
date_range 4 Aug 2017 9:50 AM GMTകൂത്തുപറമ്പിൽ മിനി പാർക്ക്: നിർമാണം ആരംഭിച്ചു
text_fieldsകൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരത്തിൽ സ്ഥാപിക്കുന്ന മിനി പാർക്കിെൻറ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. സ്റ്റേഡിയത്തിന് സമീപത്തായാണ് ആധുനികസൗകര്യങ്ങളോടെയുള്ള പാർക്ക് നിർമിക്കുന്നത്. സംസ്ഥാന ടൂറിസം പ്രമോഷൻ കൗൺസിലിെൻറ കീഴിലാണ് മിനി പാർക്ക് നിർമിക്കുന്നത്. ട്രഷറി റോഡിൽ നഗരസഭ സ്റ്റേഡിയത്തിന് അഭിമുഖമായാണ് പാർക്കിെൻറ നിർമാണം ആരംഭിച്ചിട്ടുള്ളത്. റവന്യൂ വകുപ്പിെൻറ അധീനതയിലായിരുന്ന പത്തുസെൻറ് സ്ഥലമാണ് പാർക്കിനായി കണ്ടെത്തിയിട്ടുള്ളത്. രണ്ടു ഭാഗങ്ങളിൽ മതിൽകെട്ടി സംരക്ഷിക്കുന്നതോടൊപ്പം ചെടികളും ഇരിപ്പിടങ്ങളും സ്ഥാപിക്കും. നിലവിലുള്ള മരങ്ങൾ സംരക്ഷിച്ച് നിർമിക്കാനുദ്ദേശിക്കുന്ന പാർക്കിൽ വില കൂടിയ പുല്ലുകളും പാകും. വിനോദത്തിനെത്തുന്നവർക്ക് വെളിച്ചം പകരാൻ സോളാർ ലാമ്പുകളാണ് പാർക്കിൽ സ്ഥാപിക്കുക. 40 ലക്ഷത്തോളം രൂപ െചലവിൽ നിർമിക്കുന്ന പാർക്കിെൻറ പ്രവൃത്തി എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്.ആർ.ബി.എൽ എന്ന സ്ഥാപനമാണ് ഏറ്റെടുത്തിട്ടുള്ളത്.
Next Story