Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 9:47 AM GMT Updated On
date_range 4 Aug 2017 9:47 AM GMTമനഃശാസ്ത്ര സെമിനാർ നാളെ
text_fieldsbookmark_border
കണ്ണൂര്‍: ടീം പ്രോഗ്രസും സൊസൈറ്റി ഓഫ് സൈക്കോളജിസ്റ്റ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയും മാനസികരംഗത്തെ ചൂഷണങ്ങള്‍ക്കും വ്യാജ മനഃശാസ്ത്ര പരിശീലനങ്ങള്ക്കുമെതിരെ ആഗസ്റ്റ് അഞ്ചിന് രാവിലെ 10ന് തളിപ്പറമ്പ് ടൗണ്‍സ്ക്വയറില്‍ സെമിനാര്‍ സംഘടിപ്പിക്കും. ശാസ്ത്രീയവും മികച്ചതുമായ ചികിത്സ സാധാരണക്കാരന് പ്രാപ്യമായരീതിയില് നല്‍കുക, മാനവ വിഭവശേഷി രാജ്യപുരോഗതിക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യവുമായി തുടങ്ങുന്ന പ്രോഗ്രസ് ക്ലിനിക്കിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി. െജയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷന്‍ മഹമൂദ് അള്ളാംകുളം അധ്യക്ഷത വഹിക്കും. ആരോഗ്യ, മനഃശാസ്ത്ര രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കുമെന്ന് അബ്ദുല്ലത്തീഫ് നരണിപ്പുഴ, എ.പി. അബ്ദുൽ അസീസ്, സാഹിദ് പയ്യന്നൂര്‍, കെ.വി. അബൂബക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story