Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 9:44 AM GMT Updated On
date_range 2017-08-04T15:14:59+05:30വനം വകുപ്പ് ജീവനക്കാരുടെ ധർണ
text_fieldsകണ്ണൂർ: കേരള ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ േനതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാർ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനംചെയ്തു. വനപാലകരുടെ ആവശ്യങ്ങൾ ഒറ്റയടിക്ക് പരിഹരിക്കാനാവില്ലെന്നും അംഗബലം വർധിപ്പിക്കുന്ന കാര്യം അടുത്ത നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും എം.എൽ.എ പറഞ്ഞു. വനപാലകരുടെ ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുക, അധികജോലിക്ക് ആനുപാതികമായി ഡ്യൂട്ടി ഒാഫ് അനുവദിക്കുക, പൊലീസ് മാസ്റ്റർ കാൻറീൻ സൗകര്യം വനപാലകർക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. ജില്ല പ്രസിഡൻറ് വി. ഹരിദാസൻ അധ്യക്ഷതവഹിച്ചു. കെ. ശശീന്ദ്രൻ, എസ്.എൻ. രാജേഷ്, എം.പി. രാമചന്ദ്രൻ, കെ.വി. അബ്ദുൽ റഷീദ്, കെ. രാജീവൻ എന്നിവർ സംസാരിച്ചു.
Next Story