Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദലിത് നേതാക്കളുടെ...

ദലിത് നേതാക്കളുടെ ആവശ്യം കേള്‍ക്കാതെ കമീഷണറും എസ്.പിയും ഇറങ്ങിപ്പോയി

text_fields
bookmark_border
മംഗളൂരു: പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച യോഗത്തില്‍ ദലിത് നേതാക്കള്‍ ഉന്നയിച്ച പ്രശ്നങ്ങളോട് പ്രതികരിക്കാതെ ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഡോ. കെ.ജി. ജഗദീശയും എസ്.പിയും ഇറങ്ങിപ്പോയി. ഡി.സിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ദലിത് സംഘടനാനേതാക്കള്‍ െഡപ്യൂട്ടി കമീഷണര്‍ ഓഫിസ് പരിസരത്ത് കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. പതിറ്റാണ്ടുകളായി നടപടിയില്ലാതെ കിടക്കുന്ന ഭൂമി പതിച്ചുനല്‍കല്‍ പ്രശ്നം യോഗത്തില്‍ ഉന്നയിക്കുന്നതിനിടെയാണ് സംഭവം. ഭൂമിയുടെ കാര്യത്തില്‍ ഇനിയും കാത്തിരിക്കാനാവില്ലെന്ന് ദലിത് സംഘര്‍ഷ് സമിതി മൈസൂരു ജില്ല കണ്‍വീനര്‍ ഐ. ചന്തു പറഞ്ഞു. ഓരോതവണ ഉന്നയിക്കുമ്പോഴും സമിതിയെ നിയോഗിച്ചുവെന്നാണ് വിശദീകരണം. ഭൂമി ലഭ്യമല്ലെന്ന് പറഞ്ഞ് ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടിയില്‍ ദലിതര്‍ക്ക് കിടപ്പാടം നിഷേധിക്കുന്നു. എന്നാല്‍, ബെല്‍ത്തങ്ങാടിയില്‍ ഭൂമി അനുവദിച്ചതി‍​െൻറ രേഖ ത‍​െൻറ കൈയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദലിത് സംഘടന നേതാവ് ശേഖര്‍ ലൈലയും ഭരണകൂട നിലപാടിനെതിരെ രംഗത്തുവന്നു. മറ്റു നേതാക്കളും കൂട്ടത്തോടെ സംസാരിക്കാന്‍ തുടങ്ങിയതോടെ യോഗം ബഹളമയമായി. ജില്ല പൊലീസ് സൂപ്രണ്ട് സി.എച്ച്. സുധീര്‍കുമാര്‍ രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ മറുപടിയാണ്, ലാത്തിയല്ല ആവശ്യപ്പെടുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഇതിനിടയില്‍ ഡി.സിയും എസ്.പിയും ഇറങ്ങിപ്പോവുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story