Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​പോർട്​സ്​...

സ്​പോർട്​സ്​ കൗൺസിലി​െൻറ അംഗീകാരമില്ലാ​െത ജില്ല ഫുട്​ബാൾ അസോസിയേഷൻ

text_fields
bookmark_border
കണ്ണൂർ: ജില്ല ഫുട്ബാൾ അസോസിയേഷ​െൻറ നിലവിലെ കമ്മിറ്റിക്ക് സ്പോർട്സ് കൗൺസിലി​െൻറ അംഗീകാരമില്ലാത്തതിനാൽ അണ്ടർ 17 വേൾഡ് കപ്പി​െൻറ പ്രചാരണപരിപാടികൾ നടത്തുന്നതിനുൾപ്പെടെ പ്രതിസന്ധി. ഇതോടെ, കൗൺസിലി​െൻറ അംഗീകാരം നേടുന്നതിനായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് അംഗങ്ങൾക്കിടയിൽ ആവശ്യമുയർന്നു. ഇന്ത്യ ആതിഥ്യംവഹിക്കുന്ന അണ്ടർ 17 വേൾഡ് കപ്പിന് കൊച്ചി വേദിയാകുന്നുണ്ട്. കേരളത്തിൽ മത്സരങ്ങൾ നടക്കുന്നതിനാൽ കണ്ണൂരിലടക്കം പ്രചാരണപരിപാടി സംഘടിപ്പിക്കുന്നതിന് ആലോചനയുണ്ട്. എന്നാൽ, സ്പോർട്സ് കൗൺസിലി​െൻറ അംഗീകാരമില്ലാത്തത് ശ്രദ്ധയിൽപെട്ടതോടെ ജില്ല ഫുട്ബാൾ അസോസിയേഷന് ഇക്കാര്യത്തിൽ ഫണ്ടുകൾ അനുവദിക്കുന്നതിന് തടസ്സമുണ്ടാകുമെന്നാണ് അറിയുന്നത്. മാത്രമല്ല, സ്പോർട്സ് കൗൺസിലി​െൻറ മറ്റു ഗ്രാൻഡുകളും അംഗീകാരമില്ലാത്തതിനാൽ ലഭിക്കുന്നില്ല. ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറിയെ അവിശ്വാസപ്രമേയത്തിലൂടെ കഴിഞ്ഞയാഴ്ച പുറത്താക്കിയിരുന്നു. ഇൗ യോഗത്തിൽ നിരീക്ഷകനായി എത്തിയ സ്പോർട്സ് കൗൺസിൽ പ്രതിനിധിയും അംഗീകാരമില്ലാത്തകാര്യം സൂചിപ്പിച്ചിരുന്നു. സി.വി. സുനിൽ പ്രസിഡൻറും എ.കെ. മാമുക്കോയ സെക്രട്ടറിയുമായുള്ള കമ്മിറ്റി രണ്ടുവർഷം മുമ്പാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനുമുമ്പ് എം.കെ. നാസർ പ്രസിഡൻറും എം.വി. മോഹനൻ സെക്രട്ടറിയുമായുള്ള പാനലായിരുന്നു ഉണ്ടായിരുന്നത്. ഇൗ കമ്മിറ്റിയാണ് ഇല്ലാതായി രണ്ടു വർഷങ്ങൾക്കുശേഷവും സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ഒൗദ്യോഗിക ജില്ല ഫുട്ബാൾ കമ്മിറ്റിയായി നിലകൊള്ളുന്നത്. സ്പോർട്സ് കൗൺസിൽ പ്രതിനിധിയുടെ സാന്നിധ്യമില്ലാതെ തെരഞ്ഞെടുപ്പ് നടത്തിയതാണ് കൗൺസിലി​െൻറ അംഗീകാരം നേടാതിരുന്നതിന് കാരണം. രണ്ടുവർഷം മുമ്പ് സംഘർഷഭരിതമായ അന്തരീക്ഷത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ആദ്യം നിശ്ചയിച്ച തീയതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി കെ.എഫ്.എ പ്രതിനിധിയും സ്പോർട്സ് കൗൺസിൽ പ്രതിനിധിയും എത്തിയിരുന്നു. എന്നാൽ, അനിഷ്ടസംഭവങ്ങളുണ്ടായതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചു. ഇതിനുശേഷം പിന്നീട് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തീയതി നിശ്ചയിച്ചുവെങ്കിലും കെ.എഫ്.എ ഇൗ വിവരം കൗൺസിലിനെ അറിയിച്ചില്ല. ഇതോടെ തെരഞ്ഞെടുപ്പ് നടന്ന വിവരം ഒൗദ്യോഗികരീതിയിൽ കൗൺസിലിൽ എത്തിയില്ല. മാത്രമല്ല, പിന്നീടുണ്ടായ യോഗങ്ങളിൽ കൗൺസിൽ പ്രതിനിധിയെ പെങ്കടുപ്പിക്കുന്നതിനുള്ള നീക്കങ്ങളുമുണ്ടായില്ലെന്നും ചില അംഗങ്ങൾ പറയുന്നു. പുറത്താക്കപ്പെട്ട സെക്രട്ടറിക്ക് പകരക്കാരനെ കണ്ടെേത്തണ്ടതുണ്ട്. ഇതിനു തെരഞ്ഞെടുപ്പ് നടത്തേണ്ടതിനാൽ പുതിയ കമ്മിറ്റിതന്നെ തെരഞ്ഞെടുപ്പിലൂടെ നിലവിൽ വരേട്ടയെന്നാണ് ഒരുവിഭാഗം പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story