Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:06 PM IST Updated On
date_range 4 Aug 2017 3:06 PM ISTപഴകിയഭക്ഷണം പിടികൂടി
text_fieldsbookmark_border
കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭാ ആരോഗ്യവിഭാഗം ടൗണിലെ ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും നടത്തിയ പരിശോധനയിൽ പഴയ ഭക്ഷണസാധനങ്ങളും നിരോധിച്ച പ്ലാസ്റ്റിക് കാരിബാഗുകളും പഴകിയ എണ്ണയും പിടിച്ചെടുത്തു. നഗരസഭാ ഓഫിസിന് സമീപത്തെ പ്യാർലാൻഡ് ഹോട്ടലിൽനിന്നാണ് പഴകിയ നെയ്ച്ചോറും ചിക്കൻകറിയും പിടിച്ചെടുത്തത്. താലൂക്ക് ആശുപത്രിക്ക് സമീപത്തെ ലിൻറാസ് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ആവർത്തിച്ച് ഉപയോഗിച്ച എണ്ണയും പ്ലാസ്റ്റിക് കാരിബാഗുമാണ് പിടിച്ചെടുത്തത്. കണ്ണൂർ റോഡിലെ ശാരദാസ് റസ്റ്റാറൻറ്, ടൗൺ സ്ക്വയറിന് സമീപത്തെ പ്രിയ ഹോട്ടൽ എന്നിവിടങ്ങളിൽനിന്നും പഴകിയ ഭക്ഷണസാധനങ്ങളും പഴയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. പഴയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച കട ഉടമകളിൽനിന്ന് നഗരസഭാ അധികൃതർ ഫൈൻ ഈടാക്കിയതോടൊപ്പം നോട്ടീസും നൽകിയിട്ടുണ്ട്. നഗരസഭാ സെക്രട്ടറി കെ. സജിത്ത്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ബാബു, ബാബു പനങ്ങാടൻ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച രാവിലെ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story