Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:02 PM IST Updated On
date_range 4 Aug 2017 3:02 PM ISTബിജുവധം: കുറ്റപത്രം തയാറായി; ഇന്ന് കോടതിയിൽ -സമർപ്പിക്കും
text_fieldsbookmark_border
പയ്യന്നൂർ: ആർ.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം തയാറായി. പയ്യന്നൂർ സി.ഐ എം.പി. ആസാദിെൻറ നേതൃത്വത്തിൽ തയാറാക്കിയ കുറ്റപത്രം പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ േമയ് 12ന് പാലക്കോട് പാലത്തിനടുത്തുവെച്ചാണ് ബിജു കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം സുഹൃത്ത് രാജേഷ് ഓടിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയശേഷം ബിജുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആർ.എസ്.എസ് പ്രവർത്തകനായ രാജേഷിനും പരിക്കേറ്റിരുന്നു. ഇരുവരും സി.പി.എം പ്രവർത്തകൻ കുന്നരു കാരന്താട്ടെ സി.വി. ധനരാജ് വധക്കേസിലെ പ്രതികളാണ്. ഈ വിരോധമാണ് കൊലക്കു കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്. കേസിൽ 12 പ്രതികളാണുള്ളത്. ഇവരിൽ ഗൾഫിലേക്ക് കടന്ന ഒരാളൊഴികെ മറ്റ് 11 പ്രതികളും പിടിയിലായി. പ്രതികളിൽ എട്ടുപേർ ഇപ്പോഴും റിമാൻഡിലാണ്. കൊലപാതകത്തിന് സഹായം നൽകിയ മൂന്നുപേർക്ക് ജാമ്യം ലഭിച്ചിരുന്നു. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും പ്രതികൾ സഞ്ചരിച്ച കാറുകളും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടിച്ചെടുത്ത ആയുധങ്ങൾ, വാഹനത്തിലുണ്ടായിരുന്ന രക്തക്കറ, വണ്ടിയിൽ വിതറിയ മുളകുപൊടി എന്നിവയുടെ രാസപരിശോധനാഫലം ചുരുങ്ങിയ ദിവസത്തിനുള്ളിൽ പൂർത്തിയാക്കി. പ്രതികളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള ഫോൺപരിശോധനാഫലവും സൈബർ സെല്ലിെൻറ സഹായത്തോടെ ലഭ്യമാക്കി. പ്രതികളുടെ മൊഴി, സാക്ഷിമൊഴികൾ, സാക്ഷികൾ തിരിച്ചറിഞ്ഞതിെൻറ വിവരങ്ങൾ തുടങ്ങി 1500ഓളം പേജ് വരുന്നതാണ് കുറ്റപത്രം. റനീഷ്, അനൂപ്, സത്യൻ തുടങ്ങി അഞ്ചുപേർക്കാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമെന്ന് കുറ്റപത്രത്തിൽ പറയുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തപക്ഷം പ്രതികൾക്ക് സ്വാഭാവികജാമ്യം ലഭിക്കും. ഇതുകണക്കിലെടുത്താണ് 82 ദിവസംകൊണ്ട് കുറ്റപത്രം തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story