Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗൃഹനാഥ​െൻറ മരണം...

ഗൃഹനാഥ​െൻറ മരണം കൊലപാതകംതന്നെ മൃതദേഹം പു​റത്തെടുത്ത്​ പോസ്​റ്റ്​മോർട്ടം നടത്തി

text_fields
bookmark_border
ഗൃഹനാഥ​െൻറ മരണം കൊലപാതകംതന്നെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി ഭാര്യ, ഭാര്യാമാതാവ്, ഇതര സംസ്ഥാന തൊഴിലാളി എന്നിവർ പിടിയിൽ കുറ്റ്യാടി: കൊലപാതകമാണെന്ന് വ്യക്തമായ മൊകേരി വട്ടക്കണ്ടി മീത്തൽ ശ്രീധര​െൻറ (47) മൃതേദഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. കഴിഞ്ഞ മാസം ഒമ്പതിന് വീട്ടുമുറ്റത്ത് സംസ്കരിച്ച മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുറത്തെടുത്തത്. വടകര തഹസിൽദാർ കെ.കെ. രവീന്ദ്രൻ, നാദാപുരം ഡിെെവ.എസ്.പി വി.കെ. രാജു എന്നിവരുടെ മേൽനോട്ടത്തിൽ കുറ്റ്യാടി സി.െഎ ടി. സജീവൻ ഇൻക്വസ്റ്റ് നടത്തി. തുടർന്ന് സ്ഥലത്തുവെച്ചുതന്നെ പൊലീസ് സർജൻ ബിജുകുമാറി​െൻറ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. സയൻറിഫിക് അസിസ്റ്റൻറ് കെ.എസ്. ശ്രുതിലേഖ, വിരലടയാള വിഗദ്ധൻ സി. ശശികുമാർ, എക്സ്പേർട്ടുകളായ രജിത്ത്, ജിജീഷ് എന്നിവർ മൃതദേഹത്തിൽനിന്ന് തെളിവുകൾ ശേഖരിച്ചു. കഴുത്ത് മുറുക്കിയാണ് കൊല നടത്തിയതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായാണ് പൊലീസ് സർജ​െൻറ മൊഴിയെന്ന് അേന്വഷണം നടത്തുന്ന കുറ്റ്യാടി സി.െഎ ടി. സജീവൻ പറഞ്ഞു. ഇതി​െൻറ അടിസ്ഥാനത്തിൽ ഭാര്യ ഗിരിജ, ഭാര്യാമാതാവ് ദേവി, ഇവരുടെ വീട് നിർമാണ പ്രവൃത്തിക്ക് ഉണ്ടായിരുന്ന പശ്ചിമബംഗാൾ സ്വദേശിയായ മധ്യവയസ്കൻ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. പി.കെ എന്നാണ് ഇയാൾ പ്രദേശത്ത് അറിയപ്പെടുന്നത്. കോൺക്രീറ്റ് പണിക്കാരനായ ഇയാൾ തളീക്കരയിൽ വാടക വീട്ടിലാണ് താമസം. കോഴിക്കോട്ടുനിന്നാണ് ഇയാെള കസ്റ്റഡിയിലെടുത്തതെന്ന് സി.െഎ പറഞ്ഞു. െവള്ളിയാഴ്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. അധിക ബന്ധുക്കളാരുമില്ലാത്ത ശ്രീധരൻ കൂലിപ്പണി, വയറിങ് ജോലി എന്നിവ ചെയ്താണ് ജീവിച്ചിരുന്നത്. ഇവർക്ക് അഞ്ചുവയസ്സായ ഒരു കുട്ടി മാത്രമാണുള്ളത്. തൊഴിലാളിയുമായുള്ള അവിഹിതബന്ധം കാരണം ശ്രീധരനും ഗിരിജയും തമ്മിൽ കലഹിക്കാറുണ്ടായിരുന്നത്രെ. കോൺക്രീറ്റ് ജോലിക്കാരനാണെങ്കിലും വീട്ടിലെ എല്ലാ ജോലികളും ഇയാൾ ചെയ്യാറുണ്ടത്രെ. കോൺക്രീറ്റ് പണി ചെയ്തത് ഇൗ വീട്ടിൽ താമസിച്ചാണെന്നും പറയുന്നു. വീടി​െൻറ മെയിൻ വാർപ്പ് മാത്രമാണ് പൂർത്തിയായത്. െതാഴിലാളിയുമായുള്ള ബന്ധം ഇരുവർക്കും ഒന്നിച്ച് ജീവിക്കണമെന്ന ഘട്ടത്തിലെത്തിയയോടെ അതിനു തടസ്സമായ ഭർത്താവിനെ ഇല്ലാതാക്കാൻ ഗിരിജ പദ്ധതി തയാറാക്കുകയായിരുന്നുവെന്നും അതുപ്രകാരം കഴിഞ്ഞ മാസം എട്ടിന് രാത്രി ഒമ്പതിനും 10നും ഇടയിലാണ് ശ്രീധരനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. മയക്കുഗുളിക ഭക്ഷണത്തിൽ ചേർത്ത് നൽകിയശേഷം ബോധരഹിതനായ ശ്രീധരനെ തൊഴിലാളി കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കി. പിടഞ്ഞപ്പോൾ ഭാര്യയും മാതാവും ശരീരം പിടിച്ചുെവച്ചു. പിറ്റേന്ന് പുലർച്ചെ അഞ്ചിനാണ് ശ്രീധരൻ ഹൃദയസ്തംഭനംമൂലം മരിച്ചതായി പരിസരവാസികളെ അറിയിക്കുന്നത്. ആളുകൾ മരണം സ്ഥിരീകരിക്കാൻ ഡോക്ടറെ വരുത്തി. മരണത്തിൽ ചിലർ സംശയം പ്രകടിപ്പിച്ചപ്പോൾ പോസ്റ്റ്മോർട്ടത്തിന് അയക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും ഭാര്യ സമ്മതിച്ചില്ലത്രെ. ഇതോടെ ആളുകൾക്ക് മരണത്തിൽ സംശയം വർധിക്കുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് മൂവർക്കുമെതിരെ തിരിഞ്ഞത്. ഇതിനിെട തൊഴിലാളി മുങ്ങിയെങ്കിലും പൊലീസ് വലയിൽനിന്ന് രക്ഷപ്പെടാനായില്ല. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ നാട്ടിൽക്കൊണ്ടുേപായി തെളിവെടുപ്പു നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഗിരിജയുമായി അടുപ്പത്തിലായിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂവെന്നാണ് ഇയാൾ മൊഴി നൽകിയത്. photo: ktd 1, ktd1a.jpg െമാകേരിയിൽ കൊല്ലെപ്പട്ട ശ്രീധര​െൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വീട്ടുവളപ്പിൽനിന്ന് പുറത്തെടുക്കുന്നു photo Sreedharan കൊല്ലപ്പെട്ട ശ്രീധരൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story