Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒന്നിനുപിറകെ ഒന്നായി...

ഒന്നിനുപിറകെ ഒന്നായി കുരുക്ക്​; മുഖം നഷ്​ടപ്പെട്ട്​ ബി.ജെ.പി

text_fields
bookmark_border
ഒന്നിനുപിറകെ ഒന്നായി കുരുക്ക്; മുഖം നഷ്ടപ്പെട്ട് ബി.ജെ.പി കോഴിക്കോട്: ദേശീയ കൗൺസിലി​െൻറ പേരിൽ വ്യാജപിരിവ്, ൈസന്യത്തിൽ ചേർക്കാൻ കോഴ, പ്രാദേശിക പ്രശ്നങ്ങളുടെ പേരിലുള്ള െകാഴിഞ്ഞുപോക്ക്, നേതാവി​െൻറ 'രാജിനാടകം' തുടങ്ങിയവ ബി.ജെ.പി കോഴിക്കോട് ജില്ല നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു. മെഡിക്കൽ കോഴയുമായി ബന്ധെപ്പട്ട ആരോപണങ്ങളിൽ ആടിയുലഞ്ഞ് കരതേടുേമ്പാേഴക്കും കോഴിക്കോട്ട് പാർട്ടി ഒന്നിനുപിറകെ ഒന്നായി തിരിച്ചടികളെ നേരിടുകയാണ്. ഏറ്റവും അവസാനം കുറ്റ്യാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇടക്കുഴി മനോജി​െൻറ രാജിയാണ് ജില്ല നേതൃത്വത്തിന് തലവേദനയായത്. നേതാക്കളുടെ 'ശക്തമായ സമ്മർദത്തിൽ' രാജി പിൻവലിപ്പിക്കാനായെങ്കിലും ഇതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ വരുംനാളിലും പാർട്ടിക്ക് വലിയ വെല്ലുവിളിയാണ്. െസപ്റ്റംബറിൽ കോഴിക്കോട്ട് നടന്ന ദേശീയ കൗൺസിലി​െൻറ മികച്ച സംഘാടനത്തി​െൻറയും അടിത്തട്ടിലെ ഘടകങ്ങളെവരെ സജീവമാക്കിയതി​െൻറയും 'ഗ്ലാമറിൽ'നിന്നാണ് പാർട്ടിയുടെ ഗ്രാഫ് കൂപ്പുകുത്തുന്നത്. ദേശീയ കൗൺസിലുമായി ബന്ധപ്പെട്ട് വ്യാജ രസീതി അച്ചടിച്ച് പണപ്പിരിവ് നടത്തിയതാണ് ആദ്യം ജില്ല നേതൃത്വത്തിന് തലവേദനയുണ്ടാക്കിയത്. ഒരു കോടിയില്‍പരം രൂപയുടെ അഴിമതി ആരോപിക്കപ്പെട്ട സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തിയെങ്കിലും ആർക്കെതിരെയും നടപടിയെടുക്കാതെ പ്രശ്നം ഒതുക്കിയതാണ് കൂടുതൽ വഷളാക്കിയത്. ഇതോടെ നിരാശരായ പാർട്ടിയിലെ ചിലർ എല്ലാം പുറത്തുവിടുകയായിരുന്നു. സംസ്ഥാന സമിതിയംഗത്തി​െൻറ നിർദേശ പ്രകാരം വടകര എടോളിയിലെ പ്രസിൽ വ്യാജ രസീതുകള്‍ അച്ചടിച്ചാണ് ലക്ഷക്കണക്കിന് രൂപ പിരിച്ചത്. രസീതി​െൻറ ചിത്രം വാട്സ്ആപ്പിലൂടെ നല്‍കി അതുപോലെ അച്ചടിക്കാൻ സംസ്ഥാന സമിതി അംഗം നിർദേശം നല്‍കി, ആദ്യ അന്വേഷണ കമീഷനെ മാറ്റി, സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണനെ അന്വേഷണം ഏല്‍പിച്ചു, അദ്ദേഹം എല്ലാം ഒതുക്കി തുടങ്ങിയ കാര്യങ്ങളാണ് പാർട്ടിക്ക് പുറത്തും ചർച്ചയായത്. ഇതിലെല്ലാം ജില്ല നേതൃത്വം മൗനം പാലിക്കവെയാണ് സൈന്യത്തിൽ ചേർക്കാൻ ആർ.എസ്.എസ് ശാഖ മുഖ്യശിക്ഷക് കക്കട്ടിൽ പാതിരപ്പറ്റ ഒതയോത്ത് അശ്വതിൽനിന്ന് പാർട്ടി ഉത്തര മേഖല സെക്രട്ടറി എം.പി. രാജൻ 1.40 ലക്ഷം രൂപ കോഴ കൈപ്പറ്റിയത് പുറത്തുവന്നത്. യുവാവി​െൻറ പരാതിയിൽ കുറ്റ്യാടി പൊലീസ് രാജനെതിരെ കേസെടുക്കുകയും ചെയ്തു. തൊട്ടുപിന്നാലെ നേതാവ് പണം കൈപ്പറ്റിയതിന് തെളിവായി ഹിന്ദുെഎക്യവേദി ജില്ല സെക്രട്ടറി പി.ഇ. രാജേഷിേൻറതെന്ന് പറഞ്ഞ് ഒാഡിയോ ക്ലിപ്പും പുറത്തുവന്നു. പണം കൈപ്പറ്റിയത് സ്ഥിരീകരിച്ചതിനു പുറമെ 60,000 രൂപ നഷ്ടപരിഹാരം സഹിതം രണ്ടുലക്ഷം രൂപ മടക്കിക്കൊടുക്കാൻ ധാരണയായതുവരെയുള്ള കാര്യങ്ങളായിരുന്നു ഒാഡിയോ ക്ലിപ്പിലുള്ളത്. ഇതിൽ ജില്ല നേതൃത്വം ഇടപെടാതെ വന്നതോടെ പാതിരപ്പറ്റ ഭാഗത്തുനിന്ന് ഹിന്ദു െഎക്യവേദി താലൂക്ക് സമിതി അംഗം പി.എം. ബിജു, ബി.ജെ.പി കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ടി.പി. സുരേന്ദ്രൻ, കെ. സജീവൻ, സേവാഭാരതി പാതിരപ്പറ്റ യൂനിറ്റ് പ്രസിഡൻറ് പി.എം. ദാമോദരൻ, വൈസ് പ്രസിഡൻറ് എൻ.കെ. രാജൻ, ട്രഷറർ എം.പി. അശോകൻ ഉൾപ്പെടെ 44 പാർട്ടി അംഗങ്ങളും കുടുംബവുമാണ് സി.പി.എമ്മിലേക്ക് ചേക്കേറിയത്. വ്യാജ രസീതിയിൽ ചെറിയ ഇടവേളക്കുശേഷമാണിപ്പോൾ 'വെടിപൊട്ടൽ' ഉണ്ടായത്. വ്യാജമെന്ന് മാധ്യമങ്ങളിൽ കാണിച്ച രസീതുകൾ കൈപ്പറ്റിയവരെ തിരഞ്ഞുപിടിച്ച് 'ചോർച്ച കണ്ടെത്താൻ' ശ്രമിച്ചതാണ് കുറ്റ്യാടി നിയോജക മണ്ഡലം നേതാക്കൾക്കെതിരെ പയ്യോളി പൊലീസ് കേസെടുക്കുന്നതിലേക്കും പിന്നാലെ മണ്ഡലം ജനറൽ സെക്രട്ടറിയുടെ രാജിനാടകത്തിലേക്കുമെത്തിയത്. –കെ.ടി. വിബീഷ്
Show Full Article
TAGS:LOCAL NEWS 
Next Story