Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകനത്തമഴയിൽ...

കനത്തമഴയിൽ ശ്രീകണ്ഠപുരത്ത് കെട്ടിടം തകർന്നു

text_fields
bookmark_border
ശ്രീകണ്ഠപുരം: കാലപ്പഴക്കംചെന്ന കെട്ടിടം കനത്തമഴയിൽ നിലംപൊത്തി. ശ്രീകണ്ഠപുരം-പയ്യാവൂർ റോഡരികിൽ സെൻട്രൽ ജങ്ഷനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് വ്യാഴാഴ്ച വൈകീട്ടോടെ നിലംപതിച്ചത്. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. നൂറ്റാണ്ടോളം പഴക്കമുള്ള നിരവധി കെട്ടിടങ്ങൾ ഈ ഭാഗത്തുണ്ട്. മുൻ വർഷങ്ങളിലെല്ലാം മഴക്കാലത്ത് ഇത്തരം കെട്ടിടങ്ങൾ തകർന്നുവീണ് നിരവധിപേർക്ക് പരിേക്കറ്റിരുന്നു. എന്നിട്ടും, ദ്രവിച്ചുവീഴാറായ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നടപടിയില്ലാത്തതാണ് ദുരന്തം ആവർത്തിക്കാനിടയാക്കിയത്‌. തകർന്ന കെട്ടിടത്തി​െൻറ ഇരുഭാഗത്തും കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി യാത്രക്കാരും വാഹനങ്ങളും പോകുന്ന റോഡരികിലായിരുന്നു ഇൗ കെട്ടിടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story