Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 9:29 AM GMT Updated On
date_range 4 Aug 2017 9:29 AM GMTവിരമിച്ച ജല അതോറിറ്റി ഉദ്യോഗസ്ഥൻ കനിവിെൻറ ഉറവയായി
text_fieldsbookmark_border
കാസർകോട്: ഗുരുതരരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നയാളുടെ കുടുംബത്തിന് ജല അതോറിറ്റിയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥെൻറ കാരുണ്യത്തിൽ സൗജന്യ കുടിവെള്ള കണക്ഷൻ നൽകി. നുള്ളിപ്പാടി സ്വദേശിയുടെ വീടിനാണ് കാസർകോട് ജല അതോറിറ്റി പി.എച്ച് ഡിവിഷനിലെ റിട്ട. ഡ്രാഫ്റ്റ്സ്മാൻ ദിനേശ് കുമാറിെൻറ സഹായത്തോടെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കിയത്. സർവിസിൽനിന്ന് വിരമിക്കുേമ്പാൾ ആനുകൂല്യമായി ലഭിച്ച തുകയുടെ വിഹിതം നിർധനകുടുംബത്തെ സഹായിക്കാൻ നീക്കിവെക്കുകയായിരുന്നു. പി.എച്ച് ഡിവിഷൻ എക്സി. എൻജിനീയർ വത്സൻ മൂലക്കാട്ട് വീട്ടുകാർക്ക് ഇതിെൻറ രേഖകൾ കൈമാറി. അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. അരുൺ, അസി. എൻജിനീയർ കെ. ഗിരീഷ്ബാബു, കെ. ദിനേശ് കുമാർ എന്നിവർ സംബന്ധിച്ചു. സൗജന്യമായി കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ മുഖേന മന്ത്രി മാത്യു ടി. തോമസിന് നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story