Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാവിക അക്കാദമി...

നാവിക അക്കാദമി സ്ഥലത്തുപോലും ആർ.എസ്.എസ് ആയുധം സംഭരിക്കുന്നു ^ഇ.പി. ജയരാജൻ

text_fields
bookmark_border
നാവിക അക്കാദമി സ്ഥലത്തുപോലും ആർ.എസ്.എസ് ആയുധം സംഭരിക്കുന്നു -ഇ.പി. ജയരാജൻ പയ്യന്നൂർ: നാവിക അക്കാദമിയുടെ സ്ഥലത്തുപോലും ആർ.എസ്.എസുകാർ ആയുധം സംഭരിക്കുകയാണെന്നും ഇത് രാജ്യദ്രോഹക്കുറ്റമാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ എം.എൽ.എ. പയ്യന്നൂർ ഷേണായി സ്ക്വയറിൽ ആർ.എസ്.എസ് അക്രമങ്ങൾക്കെതിരെ സി.പി.എം നടത്തിയ ബഹുജന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാവിക അക്കാദമിയുടെ അധീനതയിലുള്ള സ്ഥലത്തുനിന്ന് ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പരാതിനൽകാൻ അക്കാദമി അധികൃതർ തയാറാകണം. ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് മസിൽ പവറും മണി പവറും കൊണ്ടാണ്. 52 കോടി കന്നുകാലികൾ ഇന്ത്യയിലുണ്ട്. വലിയവിഭാഗം ജനങ്ങളുടെ വരുമാനമാർഗമാണ് കന്നുകാലിവളർത്തൽ. പാവപ്പെട്ട മുസ്ലിം ജനവിഭാഗത്തെയും ദലിത് വിഭാഗങ്ങളെയും അടിമകളാക്കുന്ന നടപടികളാണ് ഉത്തരേന്ത്യയിൽ ബി.ജെ.പി നടപ്പാക്കുന്നത്. ജി.എസ്.ടി വന്നതുകാരണം 28 ശതമാനംവരെ നികുതി വർധിച്ചു. നോട്ട് നിരോധനംകൊണ്ട് ഒരു ഗുണവുമുണ്ടായില്ല. ഏത് കള്ളപ്പണമാണ് പിടിച്ചത്. നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചു എന്നതാണ് കേന്ദ്രഭരണം കൊണ്ടുണ്ടായ ഗുണം. ബി.ജെ.പി നയങ്ങൾ കാരണം രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയാണ്. ബി.ജെ.പിയെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും. കേരളത്തിൽ ബി.ജെ.പിക്ക് തിരിച്ചടിയാണ്. അവരുടെ അഴിമതിയുടെ മുഖവും ജനം കണ്ടുതുടങ്ങി. തലശ്ശേരി താലൂക്കിനെ വർഷങ്ങൾക്കുമുമ്പ് ആർ.എസ്.എസ് ദത്തെടുത്തിരുന്നു. എന്നിട്ടെന്തായി എന്ന് എല്ലാവർക്കും അറിയാം. ബി.ജെ.പിക്ക് പിന്നിൽ അണിനിരന്ന ജനങ്ങളെ രക്ഷിക്കലാണ് ഇപ്പോൾ സി.പി.എം ചുമതലയെന്നും ജയരാജൻ പറഞ്ഞു. വി. നാരായണൻ അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനൻ, സി. കൃഷ്ണൻ എം.എൽ.എ, പി. സന്തോഷ്, ഇ.പി. കരുണാകരൻ, പി.വി. കുഞ്ഞപ്പൻ, ജി.ഡി. നായർ, കെ. രാഘവൻ, കെ.വി. ബാബു, ടി.സി.വി. ബാലകൃഷ്ണൻ, പി. ജയൻ, ഇഖ്‌ബാൽ പോപുലർ, എം. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story