Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 9:26 AM GMT Updated On
date_range 4 Aug 2017 9:26 AM GMTകൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അബു ദുജാനയോട് കീഴടങ്ങാൻ ആവശ്യം; നിരസിച്ച് വെടിയുണ്ടക്ക് കീഴടങ്ങി
text_fieldsടെലിേഫാൺ സംഭാഷണം പുറത്ത് ശ്രീനഗർ: കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് പാക്പൗരനും ലശ്കറെ ത്വയ്യിബ കമാൻഡറുമായ അബു ദുജാനയോട് സുരക്ഷാസേന കീഴടങ്ങാൻ ആവശ്യപ്പെെട്ടങ്കിലും അത് നിരസിക്കുകയും ഏറ്റുമുട്ടലിെൻറ വഴി സ്വീകരിക്കുകയും ചെയ്തതായി വെളിപ്പെടുത്തൽ. പേരുപറയാത്ത പൊലീസ് ഒാഫിസറും ദുജാനയും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണം റെക്കോഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് അബു ദുജാനയെ വധിച്ചത്. അതിന് ഏതാനും മിനിറ്റ് മുമ്പ് സുരക്ഷാസേനയിലെ ഒരു ഒാഫിസർ ദുജാനയുമായി സംസാരിച്ചു. ഉടൻ കീഴടങ്ങണമെന്ന് അഭ്യർഥിച്ചു. ''ഞാനെന്തിന് കീഴടങ്ങണം? വീടുവിട്ടത് രക്തസാക്ഷിത്വം വരിക്കാനാണ്. ഇന്നെല്ലങ്കിൽ, നാളെ മരിക്കും.'' മാതാപിതാക്കൾ, ഭാര്യ എന്നിവരെ ഒാർമിപ്പിച്ച് കീഴടങ്ങാൻ അഭ്യർഥിച്ചു. ''ഞാൻ വിവാഹിതനല്ല. അങ്ങനെയൊരു പ്രചാരണമുണ്ട്. ഞാൻ മാതാപിതാക്കളെ വിട്ടപ്പോൾത്തന്നെ അവർ എനിക്ക് ഇല്ലാതായി.'' കശ്മീരിലെ സംഘർഷം ഒരു കളിയാണ്– ഒാഫിസർ പറഞ്ഞു. ''ഇൗ വ്യവസ്ഥയെക്കുറിച്ച് എനിക്കറിയാം. എല്ലാക്കാര്യവും അറിയാം. എനിക്ക് എന്തു ചെയ്യാൻ കഴിയും. ആരെങ്കിലും കരുക്കൾ നീക്കെട്ട. ഇൗ പാത ഞാൻ തെരഞ്ഞെടുത്തതാണ്.'' ''നമ്മൾ കള്ളനും പൊലീസും കളിക്കുേമ്പാൾ ചിലപ്പോൾ ഞങ്ങൾ മുന്നേറും. മറ്റു ചില അവസരങ്ങളിൽ നിങ്ങൾക്കായിരിക്കും മുന്നേറ്റം. ഇന്ന് നിങ്ങൾ എന്നെ വലയിലാക്കി. അഭിനന്ദനങ്ങൾ'' –ദുജാന പറഞ്ഞു. ''ഞാൻ ജോലി നിർവഹിക്കുകയാണ്''– ഒാഫിസർ മറുപടി നൽകി. ''ഞാനും എെൻറ ഡ്യൂട്ടി പൂർത്തിയാക്കുകയാണ്'' –ദുജാനയുടെ വാക്കുകൾ. ''ആർക്കും ആരെയും കൊല്ലണമെന്നില്ല''– ഒാഫിസർ വ്യക്തമാക്കി. ''അതു ശരി..ആരാണ് നിങ്ങൾക്ക് വിവരം കൈമാറിയത്. ഞാൻ പറയുന്നത് കേൾക്കൂ. എനിക്ക് കീഴടങ്ങാൻ പറ്റില്ല. എനിക്കറിയാം, നിങ്ങൾക്ക് എന്നോട് വൈരാഗ്യമൊന്നും ഇല്ല. നിങ്ങൾ ഡ്യൂട്ടി ചെയ്യുന്നു. ഞാനും അതുതന്നെ ചെയ്യുന്നു. നിങ്ങൾ ജോലി നിർവഹിക്കുക. എെൻറ വിധി അതുപോലെ നടക്കെട്ട.'' ഇതിനു മറുപടിയായി ഒാഫിസർ വീണ്ടും പറഞ്ഞു. ''വീടിന് പുറത്തേക്ക് വന്ന് കീഴടങ്ങൂ. രക്തച്ചൊരിച്ചിൽ എങ്ങനെ ഒഴിവായി എന്ന് ജനങ്ങൾ കാണെട്ട.'' അതുകേട്ട അബു ദുജാനയുെട വാക്കുകൾ – ''രക്തച്ചൊരിച്ചിൽ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല.'' ''നിെൻറ വാക്കുകൾ കശ്മീരികൾ കേൾക്കുന്നുണ്ട്'' എന്ന് ഒാഫിസർ പറഞ്ഞ യുടൻ അയാൾ ഫോൺ കട്ടാക്കി. തെക്കൻ കശ്മീരിലെ പുൽവാമയിൽ പൊലീസും സൈന്യവും സി.ആർ.പി.എഫും നടത്തിയ ആസൂത്രിതനീക്കത്തിലാണ് അബു ദുജാന കൊല്ലപ്പെട്ടത്.
Next Story