Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയമാധ്യമങ്ങള്‍...

ദേശീയമാധ്യമങ്ങള്‍ ഭരണകൂടത്തെ വിമർശിക്കുന്നതിനുപകരം അവരുടെ വക്താക്കളാകുന്നു –സഈദ് നഖ്വി

text_fields
bookmark_border
കോഴിക്കോട്: നമ്മുടെ ദേശീയമാധ്യമങ്ങൾ അധികാരകേന്ദ്രങ്ങളെ വിമർശിക്കുന്നതിനുപകരം അവരുടെ വക്താക്കളായി മാറിയിരിക്കുന്നുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സഈദ് നഖ്വി പറഞ്ഞു. സ്വകാര്യപരിപാടിക്കായി കോഴിക്കോട്ടെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഭരണകൂടത്തിനെതിരെ ആയിരിക്കണം മാധ്യമങ്ങളുടെ പ്രവർത്തനം. മുമ്പ് ഭരണകൂടത്തി​െൻറ ശത്രുക്കളായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതെങ്കില്‍ ഇന്ന് കാര്യങ്ങൾ നേരെ തിരിച്ചായിരിക്കുന്നു. ഭരണകൂടത്തിനുവേണ്ടി പ്രതിപക്ഷത്തിനെതിരായ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്. ഭരിക്കുന്നവര്‍ക്കായി എതിര്‍പ്പില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നവരായി മാധ്യമങ്ങള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മാധ്യമങ്ങളെ പൂർണമായും നിയന്ത്രിക്കുന്നത് കോർപറേറ്റുകളാണ്. ചങ്ങാത്ത മുതലാളിത്തത്തി​െൻറ കാലത്ത് ലോകത്താകമാനം മാധ്യമങ്ങള്‍ കോര്‍പറേറ്റുകളുടെ ഭാഗമായി മാറിയിരിക്കുകയാണ്. രാജ്യത്ത് വര്‍ഗീയതയെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല. നെഹ്റു പോലും ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു. മോദിയുടെ ഏറ്റവും വലിയ ആസ്തി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. ഈ അമ്മയും മകനും രാജ്യത്തെയും പാര്‍ട്ടിയെയും എന്തിന് ഈ ദുരിതക്കയത്തിലെത്തിച്ചു എന്നതിന് പ്രതിപക്ഷത്തിന് പോലും മറുപടി പറയാന്‍ കഴിയുന്നില്ല. ദേശീയരാഷ്ട്രീയത്തില്‍ ഇടത് രാഷ്ട്രീയവും പരാജയമാണ്. ഭരണസാരഥ്യത്തില്‍ നിര്‍ണായക പങ്കുവഹിക്കാനാകുമായിരുന്നിട്ടും സി.പി.എമ്മി​െൻറ പ്രതികൂലനിലപാടുകള്‍ ചരിത്രപരമായ വിഡ്ഢിത്തമായി. കേരളത്തില്‍ കോണ്‍ഗ്രസിനെതിരായും ബംഗാളില്‍ ഒരുമിച്ചും നില്‍ക്കാനുള്ള യെച്ചൂരിയുടെ നിലപാടാണ് പാര്‍ട്ടിയുടെ ആശയപാപ്പരത്തത്തി​െൻറ അവസാന തെളിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story