Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 9:26 AM GMT Updated On
date_range 4 Aug 2017 9:26 AM GMTഅധ്യാപകർ ക്ലാസിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരരുത്
text_fieldsഅധ്യാപകർ ക്ലാസിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരരുത് ചണ്ഡിഗഢ്: സ്കൂൾ അധ്യാപകർ ക്ലാസിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന് ഹരിയാന സർക്കാർ. സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകൾക്കാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിെൻറ മാർഗനിർദേശം. അധ്യയനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ ഫോൺ കൈവശം െവക്കരുതെന്നാണ് നിർദേശം. സിലബസിലുള്ള ആവശ്യങ്ങൾക്ക് മൊബൈൽ ഫോൺ ക്ലാസിലേക്ക് കൊണ്ടുപോകാൻ മുൻകൂർ അനുമതി വാങ്ങണം. വിദ്യാഭ്യാസ സ്ഥാപനത്തിെൻറ മേധാവികളായ അധ്യാപകർ, തങ്ങളുടെ കീഴിലുള്ള അധ്യാപകർ ഇൗ നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാൻ സ്കൂൾ മേധാവി എല്ലാ അധ്യാപകർക്കും സ്കൂളിലെ രണ്ട് മുതിർന്ന ജീവനക്കാരുടെ കോൺടാക്റ്റ് നമ്പറുകൾ നൽകും. ക്ലാസില്ലാത്തപ്പോഴും ഫോൺ ഉപയോഗത്തിന് നിയന്ത്രണമുണ്ട്. ഇൗ സമയത്തും ക്ലാസ്മുറികളിലിരുന്ന് േഫാൺ വിളിക്കാൻ പാടില്ല. മാർഗനിർദേശം പാലിക്കുന്നുെണ്ടന്ന് ഉറപ്പാക്കാൻ അധികൃതരുടെ മിന്നൽ സന്ദർശനവുമുണ്ടാകും. വിദ്യാർഥികളിൽനിന്നോ പൊതുജനങ്ങളിൽനിന്നോ പരാതി ലഭിച്ചാൽ സ്ഥാപന മേധാവി അടക്കമുള്ളവർക്കെതിരെ നടപടിയെടുക്കും. പഠിപ്പിക്കുന്നതിനിടെ അധ്യാപകർ ഫോൺ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് നിയന്ത്രണമെന്ന് സർക്കുലറിൽ പറയുന്നു. സമൂഹ മാധ്യമങ്ങളോ ഫോണിൽ ലഭ്യമാകുന്ന മറ്റ് വിനോദ ഉപാധികളോ സിലബസിന് ഒരുതരത്തിലും ഗുണകരമല്ലെന്നും സർക്കുലർ ചൂണ്ടിക്കാട്ടി.
Next Story