Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 9:26 AM GMT Updated On
date_range 4 Aug 2017 9:26 AM GMTകോവളം കൊട്ടാരം കൈമാറിയത് തെരഞ്ഞെടുപ്പിന് മുമ്പത്തെ ഡീൽ പ്രകാരം –വി.ഡി. സതീശൻ
text_fieldsകോവളം കൊട്ടാരം കൈമാറിയത് തെരഞ്ഞെടുപ്പിന് മുമ്പത്തെ ഡീൽ പ്രകാരം –വി.ഡി. സതീശൻ കോഴിക്കോട്: കോവളം കൊട്ടാരം ആർ.പി ഗ്രൂപ്പിന് സർക്കാർ വിട്ടുനൽകിയത് തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ഡീൽ പ്രകാരമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ. സബർമതി സാംസ്കാരിക േവദിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരസേനാനി കൗമുദി ടീച്ചറുടെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ പറയുന്നത് സുപ്രീംകോടതി വിധിയുള്ളതിനാലും അറ്റോണി ജനറലിെൻറ അഭിപ്രായം മാനിച്ചുമാണ് കൊട്ടാരം കൈമാറിയത് എന്നാണ്. അറ്റോണി ജനറൽ നേരത്തെ ആർ.പി ഗ്രൂപ്പിെൻറ വക്കീലായിരുന്നു. മാത്രമല്ല, സുപ്രീംകോടതി വിധിതന്നെ െകാട്ടാരത്തിെൻറ അവകാശം ആർക്കെന്ന് പറയുന്നില്ല എന്നുമാണ് –അദ്ദേഹം പറഞ്ഞു. കൊട്ടാരം ദാനം നൽകിയ സംഭവത്തിൽ പ്രതിഷേധം ഉയരണമെന്നും ഇക്കാര്യത്തിലുള്ള അർഥഗർഭമായ മൗനം കുറ്റത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്നും സതീശൻ പറഞ്ഞു. ചെറുവള്ളി എസ്റ്റേറ്റിൽ ശബരിമല വിമാനത്താവളം പണിയാനുള്ള നീക്കം കെ.പി. യോഹന്നാനുമായുള്ള ഡീൽ പ്രകാരമാണ്. ഹാരിസൺ മലയാളത്തിേൻറതുൾപ്പെടെ അനധികൃത ഭൂമി ക്രമപ്പെടുത്തി നൽകാനുള്ള നീക്കവും ഇതിനുപിന്നിലുണ്ട്. ഇതര സംസ്ഥാന ലോട്ടറികളെ സർക്കാർ കേരളത്തിലേക്ക് ക്ഷണിക്കുകയാണെന്നും ലോട്ടറി മാഫിയയുമായി സർക്കാറിന് അവിഹിത ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സബർമതി ചെയർമാൻ അഡ്വ. െഎ. മൂസ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദിഖ്, കെ.സി. അബു, അഡ്വ. പി. ശങ്കരൻ, പ്രതാപൻ തായാട്ട്, ഉഷാദേവി, അഡ്വ. എം. രാജൻ, സതീശൻ എടക്കുടി, ടി.പി. ഭാസ്ക്കരൻ, പി.വി. ഗംഗാധരൻ, ഡോ. കെ. മൊയ്തു, വാസു തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ കെ.വി. സുബ്രഹ്മണ്യൻ സ്വാഗതവും കൺവീനർ ജഗത്മയൻ ചന്ദ്രപുരി നന്ദിയും പറഞ്ഞു.
Next Story