Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചലച്ചിത്രമേഖലയിലെ വനിത...

ചലച്ചിത്രമേഖലയിലെ വനിത കൂട്ടായ്മയെക്കുറിച്ച് കേട്ടറിവ്​ മാത്രം –നടി ലക്ഷ്മിപ്രിയ

text_fields
bookmark_border
ചലച്ചിത്രമേഖലയിലെ വനിത കൂട്ടായ്മയെക്കുറിച്ച് കേട്ടറിവ് മാത്രം –നടി ലക്ഷ്മിപ്രിയ കോട്ടയം: ചലച്ചിത്രമേഖലയിലെ വനിത കൂട്ടായ്മയെക്കുറിച്ച് കേട്ടറിവ് മാത്രമാണുള്ളതെന്ന് ചലച്ചിത്രനടി ലക്ഷ്മിപ്രിയ. മാധ്യമങ്ങളിലും അവരുടെ ഫേസ്ബുക്ക് പേജിലും ലഭിക്കുന്ന വിവരങ്ങൾ മാത്രമാണ് തനിക്കുള്ളത്. താൻ മാത്രമല്ല, ചലച്ചിത്രമേഖലയിലെ ഭൂരിഭാഗം സ്ത്രീകളും മാധ്യമങ്ങളിലൂടെയാണ് കൂട്ടായ്മയെക്കുറിച്ച വിവരങ്ങൾ അറിയുന്നതെന്നും അവർ പറഞ്ഞു. കലാനിലയം സ്റ്റേജ് ക്രാഫ്റ്റ്സി​െൻറ നാടകമായ 'ഹിഡിംബി'യുമായി ബന്ധപ്പെട്ട് കോട്ടയം പ്രസ് ക്ലബിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു ലക്ഷ്മിപ്രിയ. ചലച്ചിത്രമേഖലയിലെ പത്തോ ഇരുപതോ പേർ മാത്രമാണ് വനിത കൂട്ടായ്മയുടെ ഭാഗം. 200ലേറെ പേർ ഇൗ മേഖലയിൽ വനിതകളുണ്ട്. ഇവരെ ആരെയും സംഘടനയിൽ അംഗമാകണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചതായി തനിക്കറിയില്ല. തന്നോട് ആരും ഇതിൽ അംഗമാകണമെന്ന് ആവശ്യപ്പെട്ടില്ല. എത്തിയാൽ അംഗമാകുന്ന കാര്യം ആലോചിക്കും. സിനിമയിലെ മുഴുവൻ വനിതകൾക്കും വേണ്ടിയാണെന്ന് പറയുന്ന കൂട്ടായ്മ എന്തിനാണ് മറ്റുള്ളവരെ മാറ്റിനിർത്തുന്നതെന്ന് അറിയില്ല. വനിത കൂട്ടായ്മയുടെ എല്ലാ നിലപാടുകളോടും തനിക്ക് യോജിപ്പില്ല. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഒഴിവാക്കാൻ ഓരോ സിനിമയുടെ സെറ്റിലും റിട്ട. ജഡ്ജി അംഗമായ പാനൽ പരിശോധന നടത്തണമെന്ന തീരുമാനത്തോട് തനിക്ക് വിയോജിപ്പാണെന്നും അവർ ചൂണ്ടിക്കാട്ടി. വേതനം നൽകാൻ മടിച്ചതടക്കമുള്ള പ്രശ്നങ്ങൾ തനിക്കും നേരിടേണ്ടിവന്നിട്ടുണ്ട്. നാളുകൾക്കു മുമ്പ് പ്രതിഫലം ഉടൻ നൽകാമെന്നുപറഞ്ഞ് പോയവർ പിന്നീട് മടങ്ങിവന്നില്ല. ഇതുമൂലം പാതിരാത്രി താനും ഭർത്താവും വലിയൊരുവീട്ടിൽ കുടുങ്ങിയെന്നും ഇവർ വെളിപ്പെടുത്തി. പല സിനിമകളിൽനിന്നും ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്. പ്രശ്നങ്ങളെ പോസിറ്റിവായി കൈകാര്യം ചെയ്യുന്ന രീതിയാണ് തനിെക്കന്നതിനാൽ അത് കാര്യമാക്കിയിട്ടില്ലെന്നും അവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story