Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:53 PM IST Updated On
date_range 4 Aug 2017 2:53 PM ISTആറളം ഫാം സാമ്പത്തികപ്രതിസന്ധി: നടീൽവസ്തുക്കളുടെ വിൽപനയിലൂടെ പണം കണ്ടെത്താൻ ശ്രമം
text_fieldsbookmark_border
കേളകം: ആറളം ഫാമിലെ സാമ്പത്തികപ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാൻ ഫാം മാനേജ്മെൻറ് നടപടിതുടങ്ങി. നടീൽവസ്തുക്കളുടെ വിൽപനയിലൂടെ പണം കണ്ടെത്താനുള്ള ശ്രമമാണ് ആരംഭിച്ചത്. കശുമാവ് ഉൾപ്പെടെയുള്ളവക്ക് ആവശ്യക്കാർ ഏറെ ഉണ്ടായിരുന്നെങ്കിലും യഥാസമയം തൈ ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ പൂർണ വളർച്ചയെത്താത്ത കശുമാവിൻതൈകൾകൂടി വിൽപന നടത്താൻ ഒരുങ്ങുകയാണ് അധികൃതർ. ജീവനക്കാരുടെയും ആദിവാസികൾ അടക്കമുള്ള തൊഴിലാളികളുടെയും ശമ്പളവിതരണം മുടങ്ങിയിട്ട് രണ്ടു മാസമായി. ജൂൺ, ജൂലൈ മാസശമ്പളം കിട്ടാത്തതിനെ തുടർന്ന് തൊഴിലാളികുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്നതോടെയാണ് നടിൽവസ്തു വിൽപന അടിയന്തരമായി ആരംഭിക്കാൻ മാനേജ്മെൻറ് ശ്രമംതുടങ്ങിയത്. ഇതുവഴി കിട്ടാവുന്നിടത്തോളം പണം സമാഹരിച്ചും പ്രതിസന്ധി സർക്കാറിൽ അറിയിച്ചും പരിഹാരംതേടുകയാണ് ഫാം മാനേജ്മെൻറ്. കശുമാവ് തൈകൾ അടക്കം നേരത്തെ വിൽപനക്ക് തയാറാക്കി വരുമാനം വർധിപ്പിക്കുന്ന കീഴ്വഴക്കമാണ് ആറളം ഫാമിങ് കോർപറേഷൻ അനുവർത്തിച്ചുവന്നത്. ഇക്കുറി ആസൂത്രണത്തിൽ പിഴവുണ്ടായെന്നാണ് ആരോപണം. രണ്ടു ലക്ഷത്തോളം കശുമാവിൻതൈകൾ ഉൽപാദിപ്പിക്കുന്ന ഫാമിൽ ഇപ്പോൾ ചെടികളുടെ ഗ്രാഫ്റ്റ്പോലും പൂർത്തിയായിട്ടില്ല. ആദ്യം ഗ്രാഫ്റ്റ് ചെയ്്ത കുറച്ചു തൈകളാണ് ഇപ്പോൾ വിൽപനക്ക് വെച്ചിരിക്കുന്നത്. പ്രിയങ്ക, ധന, കനക, അമൃത ഇനങ്ങളിൽെപട്ട കശുമാവ് ഗ്രാഫ്റ്റിനം തൈകളാണ് വിതരണം ചെയ്യുന്നത്. മറ്റു നടീൽവസ്തുക്കൾ തയാറാക്കിയെങ്കിലും തൈകൾ കിളിർപ്പിക്കുന്നതിലും പരിചരിക്കുന്നതിലും വീഴ്ചയുണ്ടായി എന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story