Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗ്രീൻ കാർഡ്​...

ഗ്രീൻ കാർഡ്​ സംവിധാനത്തിൽ അമേരിക്ക മാറ്റം വരുത്തുന്നു

text_fields
bookmark_border
ഗ്രീൻ കാർഡ് സംവിധാനത്തിൽ അമേരിക്ക മാറ്റം വരുത്തുന്നു വാഷിങ്ടൺ: ഗ്രീൻകാർഡ് വിസ അനുവദിക്കുന്നതിൽ പുതിയ സംവിധാനവുമായി അമേരിക്ക. ഇംഗ്ലീഷ് സംസാരിക്കുന്ന വിദഗ്ധ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ സംവിധാനം. നിയമപരമായി അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്തുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപി​െൻറ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. കുടുംബത്തോടെയുള്ള കുടിയേറ്റത്തിന് നിയന്ത്രണമേർപ്പെടുത്താനും പദ്ധതിയുണ്ടെന്ന് ട്രംപി​െൻറ സീനിയർ ഉപദേഷ്ടാവ് ജാക്സൺ മില്ലർ പറഞ്ഞു. വ്യക്തികളോടൊപ്പം പങ്കാളിയും കുട്ടികളും വരുന്നതിനാണ് നിയന്ത്രണം. കാനഡ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾക്ക് സമാനമാണ് പുതിയ വിസ സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവിന് പുറമേ അപേക്ഷാർഥികളുടെ മറ്റു ചില കാര്യങ്ങളും പരിഗണിക്കും. സാമ്പത്തികമായി കുടുംബത്തെ സംരക്ഷിക്കാൻ കഴിവുേണ്ടാ, അപേക്ഷാർഥിയുടെ കഴിവ് അമേരിക്കൻ സമ്പദ്വ്യവസ്ഥക്ക് എന്ത് ഗുണമാണ് ഉണ്ടാക്കുക, ഇവർക്ക് ഉയർന്ന വേതനം ലഭിക്കുമോ തുടങ്ങിയവ പരിഗണിച്ചായിരിക്കും വിസ അനുവദിക്കുക. അർഹർക്കുമാത്രം വിസ അനുവദിക്കുക എന്ന ട്രംപി​െൻറ നയത്തിന് കരുത്തുപകരാനാണ് പുതിയ നിയന്ത്രണമെന്ന് മില്ലർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story